വട്ടക്കാക്കക്കൊടി

ചെടിയുടെ ഇനം
(Stephanotis volubilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി. (ശാസ്ത്രീയനാമം: Dregea volubilis). ആംഗലേയത്തിൽ sneez wort, sneezing silk, cotton milk plant എന്നും പറയുന്നു. എരുക്കിന്റെ കുടുബത്തിൽപെട്ട ഇതിന്റെ വിത്തുകൾ അപ്പൂപ്പൻ താടികളാണ്.[2]

വട്ടക്കാക്കക്കൊടി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Stephanotis
Species:
S. volubilis
Binomial name
Stephanotis volubilis
(L.f.) S.Reuss, Liede & Meve
Synonyms[1]
  • Asclepias volubilis L.f. (1782)
  • Dregea viridiflora Fern.-Vill. (1880), nom. superfl.
  • Dregea volubilis (L.f.) Benth. ex Hook.f. (1883)
  • Dregea volubilis var. viridiflora (Hassk.) Kuntze in Revis. Gen. Pl. 2: 419 (1891)
  • Hoya viridiflora R.Br. (1810), nom. superfl.
  • Hoya volubilis (L.f.) Griff. (1854)
  • Marsdenia volubilis (L.f.) T.Cooke (1904)
  • Wattakaka viridiflora Hassk. (1854), nom. superfl.
  • Wattakaka volubilis (L.f.) Stapf in Bot. Mag. 148: t. 8976 (1923)

കരിനീലക്കടുവ, നീലക്കടുവ എന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്.

സവിശേഷതകൾ

തിരുത്തുക
  • ഇവയുടെ ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. കൂർത്ത അഗ്രഭാഗത്തോടു കൂടിയ ഇവയുടെ ഇലകൾ ഏകദേശം 8-15 സെന്റീമീറ്റർ നീളവും 5-8 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. [3]
  • പത്രകക്ഷത്തിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. പച്ചനിറത്തോടു കൂടിയ ഇവയുടെ പൂക്കൾ വലിപ്പത്തിൽ ചെറുതും സൗരഭ്യമുള്ളവയുമാണ്. [4]
  • ഇവയുടെ ഫലങ്ങൾക്ക് 8-15 സെന്റീമീറ്റർ നീളവും 2-6 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. ഫലങ്ങളുടെ പുറം തൊലി സാമാന്യം കട്ടിയുള്ളതായിരിക്കും.[5]
  • അപ്പോസൈനേസീ (apocynaceae)കുടുംബത്തിൽപെട്ട ഇവയുടെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളായിരിക്കും.[6]

ഔഷധ യോഗ്യ ഭാഗം

തിരുത്തുക

ഇല, തണ്ട്, വേര്.[2]

ഉപയോഗങ്ങൾ

തിരുത്തുക
  • നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും ഔഷധമായി ഉപയോഗിക്കുന്നു.[7]

ചിത്രശാല

തിരുത്തുക
  1. "Stephanotis volubilis (L.f.) Stapf". Plants of the World Online. Royal Botanic Gardens, Kew. Retrieved 29 July 2023.
  2. 2.0 2.1 വിസി.ബാലകൃഷ്ണൻ, സസ്യ ജാലകം, കൂട് മാസിക, മാർച്ച്
  3. "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
  4. "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
  5. "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
  6. "Cotton Milk Plant". Ayurvedic Medicinal Plants. Retrieved 2 ഏപ്രിൽ 2016.
  7. "Cotton Milk Plant". Ayurvedic Medicinal Plants. Retrieved 2 ഏപ്രിൽ 2016.
  • Flora of Pakistan 2008. 'eFloras. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. 2009 Aug 21 [1].
  • Hooker, J.D. 1883. Fl. Brit. Ind. 4: 46.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വട്ടക്കാക്കക്കൊടി&oldid=4135278" എന്ന താളിൽനിന്ന് ശേഖരിച്ചത്