സ്പ്രിംഗ് ടൈം (പിയറി അഗസ്റ്റെ കോട്ട്)

(Springtime (Pierre Auguste Cot) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് കലാകാരൻ പിയറി അഗസ്റ്റെ കോട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് സ്പ്രിംഗ് ടൈം. നിലവിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.

Springtime
Spring
കലാകാരൻPierre Auguste Cot
വർഷം1873
MediumOil on canvas
അളവുകൾ213.4 cm × 127 cm (84.0 ഇഞ്ച് × 50 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York City

1873-ൽ കോട്ട് സ്പ്രിംഗ് ടൈം വരച്ചു. 1873-ലെ പാരീസ് സലൂണിലാണ് ഈ പെയിന്റിംഗ് ആദ്യമായി പ്രദർശിപ്പിച്ചത്. ഈ ചിത്രം കോട്ടിന്റെ ഏറ്റവും വിജയകരമായ കലാസൃഷ്ടിയായി മാറി. പല പ്രാവശ്യം ഇത് മറ്റ് മാധ്യമങ്ങളിൽ പകർത്തി.[1]ഈ പെയിന്റിംഗിൽ ഒരു യുവ ദമ്പതികൾ ഒരു വനത്തിലോ പൂന്തോട്ടത്തിലോ ഒരു ഊഞ്ഞാലിൽ ആലിംഗനം ചെയ്തതായി ചിത്രീകരിച്ചിരിക്കുന്നു. ഇരുവരും ക്ലാസിക്കൽ വസ്ത്രം ധരിച്ചിരിക്കുന്നു. പരസ്പരം വശീകരിക്കപ്പെട്ടവരാണെന്ന് തോന്നുന്നു. ഒരു ഉറവിടം "ലഹരിപിടിച്ച ആദ്യ പ്രണയം" എന്ന് വിശേഷിപ്പിക്കുന്നു.[1]

  1. 1.0 1.1 "www.metmuseum.org". Retrieved 2018-08-15.