ശൂന്യാകാശ അവശിഷ്ടങ്ങൾ
(Space debris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലുള്ള ഉപയോഗശൂന്യമായ അവശിഷ്ടങ്ങളാണ് ശൂന്യാകാശ അവശിഷ്ടങ്ങൾ. പ്രവർത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങൾ, ഉപയോഗിച്ച ഉപഗ്രഹ വിക്ഷേപണവാഹനങ്ങളുടെ അവശിഷ്ടങ്ങൾ, നശിപ്പിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ കഷണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ശൂന്യാകാശ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നത്.
ഭൂമിയുടെ 2000കി മി ഉയരത്തിൽ 5 സെ.മീ (0.16 അടി) മുകളിൽ വലിപ്പമുള്ള ഏകദേശം 19,000 അവശിഷ്ടങ്ങളെയും [1] ഒരു സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള ഏകദേശം 300,000[1] കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ കൃത്രിമോപഗ്രഹങ്ങൾക്കും മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്കും ഭീഷണിയാകാറുണ്ട്.