സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം
ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്
(South Button Island National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം എന്നത് ഇന്ത്യയുടെ തീരപ്രദേശത്തു നിന്നകന്ന് ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്. 5ച. കി.മീ ആണ് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം. ഈ ദ്വീപും അടുത്ത് സ്ഥിതിചെയ്യുന്ന രണ്ടു ദ്വീപുകളായ നോർത്ത് ബട്ടൺ, മിഡിൽ ബട്ടൺ എന്നിവയോടൊപ്പം റാണി ഝാൻസി സമുദ്ര ദേശീയോദ്യാനത്തിന്റെ ഭാഗമായ ദേശീയ ഉദ്യാനങ്ങളാണ്. ഇത് തെക്കൻ ആന്റമാൻ ദ്വീപുകളുടെ തീരത്തുനിന്നും അകലെയാണ്. [1]
ദേശീയോദ്യാനം
തിരുത്തുകറാണി ഝാൻസി സമുദ്ര ദേശീയോദ്യാനത്തിന്റെ ഭാഗമാണ് സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം ഹാവ്ലോക്ക് ദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി 24കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. മോട്ടോർ ബോട്ടിൽ ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് ഈ ദ്വീപിലേക്ക്. [2]
അവലംബം
തിരുത്തുക- ↑ Hoyt, Erich (2012). Marine Protected Areas for Whales, Dolphins and Porpoises: A World Handbook for Cetacean Habitat Conservation and Planning. Routledge. p. 282. ISBN 978-1-136-53830-8.
- ↑ "South Button Island National Park, Andaman and Nicobar Islands". Trans India Travels. Retrieved 9 November 2015.