സോപ്ദെറ്റ്

(Sopdet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം സിറിയസ് നക്ഷത്രത്തിന്റെ ദൈവിക രൂപമാണ് സോപ്ദെറ്റ് (ഇംഗ്ലീഷ്: Sopdet). ഈജിപ്ഷ്യൻ ഭാഷയിൽ തീവ്രമായവൾ എന്നാണ് സോപ്ദെറ്റിനർഥം. സിറിയസ് നക്ഷത്രത്തിന്റെ ശോഭയാലാവാം ഈ പേര് വന്നത്. ആകാശത്ത് ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ്‌ സിറിയസ്.  ശിരസ്സിൽ 5 മുനകളുള്ള നക്ഷത്രമുള്ള സ്ത്രീ രൂപത്തിലാണ് സോപ്ദെറ്റ് ദേവിയെ ചിത്രീകരിക്കാറുള്ളത്.[1]

സോപ്ദെറ്റ്
സിറിയസ് നക്ഷത്രത്തിന്റെ ദേവി
ശിരസ്സിൽ നക്ഷത്രത്തോട്കൂടി ചുവന്ന വസ്ത്രത്തിൽ സോപ്ദെറ്റ് ദേവി
M44t
പ്രതീകംനക്ഷത്രം
ജീവിത പങ്കാളിസാഹ് (ഒറിയോൺ ദേവൻ)
മക്കൾസോപ്ദു

ജൂലൈയിലെ ആകാശത്തിൽ സിറിയസ് നക്ഷത്രത്തിന്റെ ഹിലൈക്ക്ൾ ഉദയത്തിന് തൊട്ടുശേഷമാണ്, നൈലിൽ ആണ്ടുതോറുമുണ്ടാകുന്ന പ്രളയം ആരംഭിക്കുന്നത്, ആയതിനാൽ പുരാതന ഈജിപ്ഷ്യർ ഇവരണ്ടിനേയും ബന്ധപ്പെടുത്തിയിരുന്നു. അനന്തരം മണ്ണിന്റെ ഫലപുഷ്ടിയുടെ ദേവതയായി സോപ്ദെറ്റിനെ കരുതിവന്നു. നൈലിലെ വാർഷിക വെള്ളപ്പൊക്കത്തെ തുടർന്നാണ് ഈജിപ്റ്റിലെ മണ്ണ് കൂടുതൽ ഫലഭൂയിഷ്ടമാകുന്നത്. സിറിയസ് നക്ഷത്രത്തിന്റെ ഹിലൈക്ക്ൾ ഉദയത്തിനുള്ള ഈ പ്രാധാന്യത്തെ ആധാരമാക്കിയാണ് ഈജിപ്ഷ്യർ അവരുടെ കലണ്ടർ തയ്യാറാക്കിയത്.[2]

ഒറിയോൺ നക്ഷത്രഗണത്തിന്റെ ദേവനായ സാഹ് ആണ് സോപ്ദെറ്റിന്റെ പതി. ഈ ദമ്പതികളുടെ പുത്രനാണ് സോപ്ദു.

  1. Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. pp. 167–168, 211. ISBN 0-500-05120-8.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wilkinson2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സോപ്ദെറ്റ്&oldid=3778317" എന്ന താളിൽനിന്ന് ശേഖരിച്ചത്