പുകമഞ്ഞ്

(Smog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലാണ് ഇംഗ്ലീഷിലെ സ്മോക്ക് ഫോഗ് എന്നീ പദങ്ങൾ ചേർന്ന സ്മോഗ് എന്ന പദം ഉപയോഗത്തിലായത്. പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം ലണ്ടൻ നഗരത്തിൽ വൻ തോതിൽ കൽക്കരി കത്തിക്കുന്നത് മൂലം, അന്തരീക്ഷത്തിൽ പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. ഇന്നത്തെ കാലത്ത് പുകമഞ്ഞ് ഉണ്ടാകുന്നത് പ്രധാനമായും വാഹനങ്ങളും വ്യവസായ ശാലകളും പുറം തള്ളുന്ന പുക അന്തരീക്ഷത്തിൽ കലർന്നാണ്. ഡെൽഹി പൊലെയുള്ള ചില നഗരങ്ങളിൽ, സമീപ പ്രദേശങ്ങളിൽ കൃഷിസ്ഥലം ഒരുക്കുന്നതിനു വേണ്ടി തീയിടുന്നത് മൂലവും ഇതുണ്ടാകാറുണ്ട്[1]. മനുഷ്യർക്ക് മാരകമായ അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമാകും വിധം അപകടകരമാണ് പുകമഞ്ഞ്.[2]

1988ൽ ന്യൂയോർക്ക് നഗരത്തിലെ പുകമഞ്ഞ്. വേൾഡ് ട്രേഡ് സെന്റ്ററിനു മുകളിൽ നിന്നുള്ള ദൃശ്യം
"https://ml.wikipedia.org/w/index.php?title=പുകമഞ്ഞ്&oldid=3916824" എന്ന താളിൽനിന്ന് ശേഖരിച്ചത്