സ്കൈഫാൾ (ഗാനം)
2012 പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് പരമ്പരയിലെ സ്കൈഫാൾ എന്ന ചിത്രത്തിലെ തീം ഗാനമാണ് സ്കൈഫാൾ. ബ്രിട്ടീഷ് ഗായിക അഡേൽ ആലപിച്ച ഈ ഗാനം രചിച്ചത് അഡേലും പോൾ എപ്വർത്തും ചേർന്നാണ്. .ചിത്രത്തിന്റെ കമ്പനി ഇയോൻ പ്രാഡക്ഷൻസ് ഈ ഗാനത്തിനു വേണ്ടി പ്രവർത്തിക്കാൻ ക്ഷണിച്ചുവെങ്കിലും ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷമാണ് അഡേൽ സമ്മതമറിയച്ചത്.[1]
"Skyfall" | ||||
---|---|---|---|---|
Single പാടിയത് Adele | ||||
പുറത്തിറങ്ങിയത് | 5 ഒക്ടോബർ 2012 | |||
Format | ||||
റെക്കോർഡ് ചെയ്തത് | 2011–12 | |||
സ്റ്റുഡിയോ | Abbey Road, London | |||
Genre | Orchestral pop | |||
ധൈർഘ്യം | 4:46 | |||
ലേബൽ | ||||
ഗാനരചയിതാവ്(ക്കൾ) | ||||
സംവിധായകൻ(ന്മാർ) | Paul Epworth | |||
Adele singles chronology | ||||
| ||||
James Bond theme singles chronology | ||||
|
ലോക ജെയിംസ് ബോണ്ട് ദിനത്തിൽ ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോക്ടർ.നൊ യുടെ അമ്പതാം വാർഷികത്തിൽ ഒക്ടോബർ 5 2012 ൽ ബ്രിട്ടീഷ് സമയം 0:07 നാണ് ഈ ഗാനം പുറത്തിങ്ങിയത്. പെട്ടെന്ന് തന്നെ ഐട്യൂൺസ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ രണ്ടാം സ്ഥാനത്തും അമേരിക്കൻ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ എട്ടാംസ്ഥാനത്തുമെത്തി. 2018 ആകുമ്പോഴേക്കും സ്കൈഫാളിന്റെ 50 ലക്ഷം കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇനിനെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാക്കി മാറ്റി. വളരെയധികം നിരൂപക പ്രീതി പിടിച്ചുപറ്റിയിട്ടുള്ള ഈ ഗാനം ഷേർലി ബാസ്സിയുടെ ബോണ്ട് ഗാനങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ബോണ്ട് ഗാനമായ ഇത് ബ്രിട്ട് പുരസ്കാരം, ഓസ്കാർ, ഗ്രാമി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.85-ആം അക്കാദമി പുരസ്കാര ചടങ്ങിൽ അഡേൽ ആദ്യമായി ഈ ഗാനം ലൈവായി ആലപിച്ചു.
നിർമ്മാണം
തിരുത്തുകസ്കൈഫോൾ "നാലു മിനിറ്റു നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ഒരു ഓർക്കസ്ട്രൽ പോപ്പ് ഗാനം ആണ്.[2][3]
ഫോർമാറ്റും ട്രാക്ക് ലിസ്റ്റിംഗും
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Lia Vollack: Forging a Bond". Billboard. 29 November 2012. Retrieved 24 May 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MTV Song Review
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 "iTunes – Music – Skyfall by Adele". iTunes Store (GB). Apple. 5 October 2012. Retrieved May 26, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;credits
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.