സ്കൈഫാൾ
ഇയോൺ പ്രൊഡക്ഷൻസിന്റെ ജെയിംസ് ബോണ്ട് പരമ്പരയിൽ പെടുന്ന ഇരുപത്തിമൂന്നാമത് ചലച്ചിത്രമാണ് സ്കൈഫാൾ. എംജിഎമ്മും കൊളമ്പിയ പിക്ചേഴ്സുമാണ് ചിത്രത്തിന്റെ വിതരണക്കാർ. ഡാനിയൽ ക്രൈഗ് ജെയിംസ് ബോണ്ടായി അഭിനയിക്കുന്ന മൂന്നാമത്തെ ചലച്ചിത്രമാണിത്. ചിത്രത്തിൽ യാവിയർ ബാർഡെം റൗൾ സിൽവ എന്ന പ്രതിനായകനായി അഭിനയിക്കുന്നു. സാം മെൻഡിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോൺ ലോഗൻ, നീൽ പർവിസ്, റോബർട്ട് വേഡ് എന്നിവർ ചേർന്നാണ്.
സ്കൈഫാൾ | |
---|---|
സംവിധാനം | സാം മെൻഡസ് |
നിർമ്മാണം | മിഖായേൽ ജി. വിൽസൺ ബാർബറ ബ്രൊകോളി |
രചന | ജോൺ ലോഗൻ നീൽ പർവിസ് റോബർട്ട് വേഡ് |
ആസ്പദമാക്കിയത് | ജെയിംസ് ബോണ്ട് by ഇയാൻ ഫ്ലെമിംഗ് |
അഭിനേതാക്കൾ | ഡാനിയൽ ക്രൈഗ് യാവിയർ ബാർഡം റാൽഫ് ഫിയെൻസ് നവോമി ഹാരിസ് ബെർണിസ് മർലോ ആൽബെർട്ട് ഫിന്നീ ജൂഡി ഡെഞ്ച് |
സംഗീതം | തോമസ് ന്യൂമാൻ "സ്കൈഫാൾ" അവതരണം: അഡെലെ |
ഛായാഗ്രഹണം | റോജർ ഡീക്കിൻസ് |
ചിത്രസംയോജനം | സ്റ്റുവാർട്ട് ബെയേർഡ് |
സ്റ്റുഡിയോ | ഇയോൺ പ്രൊഡക്ഷൻസ് ഡഞ്ചക്വ് എൽ.എൽ.സി |
വിതരണം | മെട്രോ-ഗോൾഡ്വൈൻ-മേയർ കൊളമ്പിയ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ബ്രിട്ടൻ |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $150-200 ദശലക്ഷം |
സമയദൈർഘ്യം | 143 മിനുട്ട്.[1] |
ആകെ | $1,005,330,000[2] |
സ്കൈഫാളിന്റെ ആദ്യ പ്രദർശനം 2012 ഒക്ടോബർ 23ന് നടന്നു.[3] ഒക്ടോബർ 26ന് ചിത്രം ഇംഗ്ലണ്ടിലും[4] നവംബർ 9ന് അമേരിക്കയിലും സ്കൈഫാൾ പുറത്തിറങ്ങി. ഐമാക്സിൽ പ്രദർശിപ്പിക്കുന്ന ആദ്യ ബോണ്ട് ചിത്രം കൂടിയാണ് സ്കൈഫാൾ.[5][6] ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നോ (1962) പുറത്തിറക്കിയതിന്റെ അമ്പതാം വാർഷികം കൂടിയായിരുന്നു 2012 ഒക്ടോബർ.[7] ചിത്രം വിമർശർക്കിടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായമാണ് നേടിയത്.
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- ഡാനിയൽ ക്രൈഗ് -ജെയിംസ് ബോണ്ട് .
- യാവിയർ ബാർഡെം - റൗൾ സിൽവ (പ്രതിനായകൻ).
- ജൂഡി ഡെഞ്ച് - എം (ബോണ്ടിന്റെ ബോസ്)
- റാൽഫ് ഫിയെൻസ് - മലോറി (ഐഎസ്എസ് ചെയർമാൻ).
- നവോമി ഹാരിസ് - ഈവ് മണിപെന്നി (ഫീൽഡ് ഏജന്റ്).
- ബെർണിസ് മർലോ - സെവെറീൻ
- ആൽബെർട്ട് ഫിന്നീ - കിൻകേഡ്
- റോറി കിന്നിയർ - ബിൽ ടാനെർ (എം16 സ്റ്റാഫ് ചീഫ്.)
- ഹെലൻ മക്ക്രോറി - ക്ലയർ ഡവർ (ബ്രിട്ടീഷ് മന്ത്രി.)
- ഒല റാപേസ് - പാട്രിസ് (ഫ്രഞ്ച് കച്ചവടക്കാരൻ.)
- ബെൻ വിഷ്ഷോ - ക്യു. (എം16 ക്വാർട്ടർമാസ്റ്റർ.)
അവലംബം
തിരുത്തുക- ↑ "Skyfall". bbfc.co.uk. British Board of Film Classification. 12 October 2012. Archived from the original on 2012-10-12. Retrieved 12 October 2012.
- ↑ "Skyfall". Box Office Mojo. Retrieved 16 November 2012.
- ↑ Masters, Tim (24 October 2012). "Skyfall premiere is biggest and best". London: BBC News Online. Retrieved 24 October 2012.
- ↑ "Skyfall premiere announced". Danjaq. 7 September 2012. Archived from the original on 2012-09-09. Retrieved 9 September 2012.
- ↑ Skyfall Worldwide Release dates Archived 2011-11-15 at the Wayback Machine., at Skyfall official website. Retrieved 12 November 2011
- ↑ Sam Mendes' 'Skyfall' First James Bond Film on Imax Screens, via The Hollywood Reporter. Retrieved 23 February 2012
- ↑ "Dr. No" Archived 2012-10-10 at the Wayback Machine., British Film Institute. Retrieved 3 November 2012