സ്‌ക്രേലിംഗ് ദ്വീപ്

(Skraeling Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്‌ക്രേലിംഗ് ദ്വീപ് കനേഡിയൻ പ്രദേശമായ നുനാവട്ടിലെ എല്ലെസ്മിയർ ദ്വീപിന്റെ കിഴക്കൻ തീരത്ത്, അലക്‌സാന്ദ്ര ഫിയോർഡിന്റെ മുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. ബുക്കാനൻ ഉൾക്കടൽ അതിന്റെ വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

സ്‌ക്രേലിംഗ് ദ്വീപ്
സ്‌ക്രേലിംഗ് ദ്വീപ് is located in Nunavut
സ്‌ക്രേലിംഗ് ദ്വീപ്
സ്‌ക്രേലിംഗ് ദ്വീപ്
സ്‌ക്രേലിംഗ് ദ്വീപ് is located in Canada
സ്‌ക്രേലിംഗ് ദ്വീപ്
സ്‌ക്രേലിംഗ് ദ്വീപ്
Geography
LocationNorthern Canada
Coordinates78°54′43″N 075°38′00″W / 78.91194°N 75.63333°W / 78.91194; -75.63333 (Skraeling Island)[1]
Archipelagoക്യൂൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Length2,000 m (7,000 ft)
Width1,400 m (4,600 ft)
Administration
Territoryനുനാവട്
RegionQikiqtaaluk
Demographics
PopulationUninhabited

ചരിത്രം

തിരുത്തുക

ഗ്രീൻലാൻഡിലും ന്യൂ വേൾഡിലും അവർ കണ്ടുമുട്ടിയ തദ്ദേശവാസികളെ നോർസുകൾ സ്ക്രെലിംഗ് എന്നാണ് വിശേഷിപ്പിച്ചത്. പുരാതന ഇതിഹാസങ്ങൾ അനുസരിച്ച്, തദ്ദേശീയരിൽനിന്ന് നിരന്തരം ആക്രമണം നേരിട്ട നോർസ്, തദ്ദേശീയരെ ശത്രുക്കളായി കണക്കാക്കിയിരുന്നു.[2]

പുരാവസ്തുശാസ്ത്രം

തിരുത്തുക

ബി.സി. 4500 മുതലുള്ള (ഡോർസെറ്റ്, തുലെ) ചെറുകിട-പണിയായുധങ്ങൾ ഉപയോഗിച്ചിരുന്ന സംസ്കാരങ്ങളിൽ നിന്നുള്ള ധാരാളം പുരാവസ്തുക്കൾ ലഭിച്ച വിപുലമായ ഒരു പുരാവസ്തു പ്രദേശവുംകൂടിയാണ് സ്ക്രാലിംഗ് ദ്വീപ്. ഇന്യൂട്ട് സൈറ്റുകളിൽ നിന്ന് കണ്ടെത്തിയ നോർസ് ഇനങ്ങളിൽ - യൂറോപ്യൻ സവിശേഷതകളുള്ള ഒരു ചെറിയ ഒഴുക്കു തടിയിലുള്ള കൊത്തുപണി ഉൾപ്പെടെ - ഒരൊറ്റ സൈറ്റിൽ നിന്നുള്ള 80  ഓളം വസ്തുക്കൾ കണ്ടെത്തിയത് ഈ സമൂഹങ്ങൾക്കിടയിൽ സജീവമായ ഒരു വ്യാപാരം നടന്നിരുന്നതായി സൂചിപ്പിക്കുന്നു (അതുപോലെ തന്നെ ഇന്യൂട്ടുകൾക്കിടയിലെ നോർസ് വസ്തുക്കളുടെ കൈമാറ്റവും).

  1. Skraeling Island Archived 2012-09-22 at the Wayback Machine. at the Atlas of Canada
  2. Lemonick, Michael D.; Dorfman, Andrea (2000-05-08). "The Amazing Vikings". Time.com. Vol. 155, no. 19.
"https://ml.wikipedia.org/w/index.php?title=സ്‌ക്രേലിംഗ്_ദ്വീപ്&oldid=3724541" എന്ന താളിൽനിന്ന് ശേഖരിച്ചത്