ഷൌഷാൻ (കാവോസിയങ്)

(Shoushan (Kaohsiung) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തായ്വാനിലെ കായോസിയുങ്ങിലെ ഗുഷാൻ ജില്ലയിലുള്ള ഒരു മലയാണ് ഷൌഷാൻ (ചൈനീസ്: 壽山, ഇംഗ്ലീഷിൽ പൊതുവായി മങ്കി മല എന്ന് അറിയപ്പെടുന്നു). കൌഹസിങ് തുറമുഖത്തിന്റെ[1] പ്രധാന കവാടത്തിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ ഈ പർവ്വതത്തിലെ കുരങ്ങുകളെ വിവരിക്കാനായി ഏപ് ഹിൽസ് എന്ന് നാമകരണം ചെയ്തു. ഇത് ചെയിഷൻ എന്നും അറിയപ്പെടുന്നു. വടക്ക് ഭാഗത്ത് സ്നേക്ക് ഹിൽ (蛇 山 - പതിനേഴാം നൂറ്റാണ്ട്) ഉൾക്കൊള്ളുന്നു. തെക്കൻ ഭാഗത്ത് ലോങ് ലൈഫ് ഹിൽ (壽山) - ജാപ്പനീസ് 1911-1915 കാലഘട്ടത്തിൽ കിരീടാവകാശി ഹിരോഹിറ്റോക്ക് വേണ്ടി നാമകരണം ചെയ്തു. ചില പഴയ മാപ്പുകളിൽ, ഈ മലയുടെ ഉയരത്തിലുള്ള കൊടുമുടി സരെസന്റെ തല എന്നറിയപ്പെടുന്നു. ഇപ്പോൾ ജൈവ വൈവിധ്യം കാണാൻ കഴിയുന്ന ഒരു പാർക്ക് ആണിത്.

Shoushan
A mountain looms over a school building
Shoushan as seen from the National Sun Yat San University
ഉയരം കൂടിയ പർവതം
Elevation356 meters
Coordinates22°38′19″N 120°15′54″E / 22.63861°N 120.26500°E / 22.63861; 120.26500
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംKaohsiung, Taiwan
Parent rangeTzaishan
ഭൂവിജ്ഞാനീയം
Age of rockMore than 1000 ka
Climbing
Easiest routehiking
  1. "Kaohsiung Port".

പുറം കണ്ണികൾ

തിരുത്തുക

22°39′N 120°16′E / 22.650°N 120.267°E / 22.650; 120.267

"https://ml.wikipedia.org/w/index.php?title=ഷൌഷാൻ_(കാവോസിയങ്)&oldid=3792230" എന്ന താളിൽനിന്ന് ശേഖരിച്ചത്