ഷെൻസൊയു 10

(Shenzhou 10 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയുടെ ബഹിരാകാശ പദ്ധതിയായ ഷെൻസൊയു പരമ്പരയിലെ പത്താമത്തെ ബഹിരാകാശ വാഹനമാണ് ഷെൻസൊയു 10. 2013 ജൂണിൽ ചൈന വിജയകരമായി വിക്ഷേപിച്ചു. ഗോബി മരുഭൂമിയിൽ നിന്നായിരുന്നു വിക്ഷേപണം. നീ ഹൈഷെങ്, ഷാങ് സിയാഗ്വാങ്, വാങ് യാപിങ് (വനിത) എന്നീ മൂന്ന് സഞ്ചാരികൾ ഈ പേടകത്തിലുണ്ട്. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ചൈനീസ് വനിതയാണ് വാങ് യാപിങ്. രണ്ടു ദിവസത്തിന് ശേഷം ബഹിരാകാശ നിലയമായ ടിയാൻഗോങ്ങ്‌ 1 മായി ഷെൻസൊയു 10 സന്ധിച്ചു. നേരത്തെ നാലു തവണ മനുഷ്യനെ ചൈന ബഹിരാകാശത്തെത്തിച്ചിരുന്നു.[1].

ഷെൻസൊയു 10
Diagram of Shenzhou-10 (right) docked with Tiangong-1 (left)
COSPAR ID2013-029A
ദൗത്യദൈർഘ്യം15 days
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ് തരംShenzhou
നിർമ്മാതാവ്CASC
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾNie Haisheng
Zhang Xiaoguang
Wang Yaping
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി11 June 2013, 17:38:02.666 (2013-06-11UTC17:38:02Z) UTC+8
റോക്കറ്റ്Chang Zheng 2F/G
വിക്ഷേപണത്തറJiuquan LA-4/SLS
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതി26 June 2013 (about)
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLow Earth
Docking with ടിയാൻഗോങ്ങ്‌ 1
----
Shenzhou programme
← ഷെൻസൊയു 9

യാത്രികർ

തിരുത്തുക
Position Crew Member
കമാണ്ടർ നീ ഹൈഷെങ്
രണ്ടാം യാത്ര spaceflight
Second crewmember ഷാങ് സിയാഗ്വാങ്
ആദ്യ യാത്ര spaceflight
Third crewmember വാങ് യാപിങ്
ആദ്യ യാത്ര spaceflight

ശാസ്ത്രപ്രഭാഷണം

തിരുത്തുക

ടിയാൻഗോങ്ങ്‌ 1 സ്പേസ് ലബോറട്ടറിയിലെത്തിയ സംഘത്തിലെ വാങ്‌യാപിങ് ഭൂമിയിലുള്ള വിദ്യാർത്ഥികളുമായി വീഡിയോയിൽ ആശയവിനിമയം നടത്തിയിരുന്നു.[2]

  1. "ചൈനീസ് പേടകം ബഹിരാകാശത്ത്". മാതൃഭൂമി. 2013 ജൂൺ 13. Archived from the original on 2013-06-12. Retrieved 2013 ജൂൺ 13. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ബഹിരാകാശത്തുനിന്ന് ശാസ്ത്രപ്രഭാഷണം നടത്തി ചൈനീസ് യാത്രിക". കേരള കൗമുദി. 2013 ജൂൺ 22. Retrieved 2013 ജൂൺ 22. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷെൻസൊയു_10&oldid=4018924" എന്ന താളിൽനിന്ന് ശേഖരിച്ചത്