ശശികല കകോദ്കർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Shashikala Kakodkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോവയിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ ഒരു പ്രമുഖ വനിതാ നേതാവും ഗോവയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയുമാണ് ശശികല കകോദ്കർ (Shashikala Kakodkar)[1] ഗോവയുടെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ദയാനന്ദ് ബന്ദോദ്കറുടെ മകളാണ് ശശികല. 1973 ദയാനന്ദ് ബന്ദോദ്കറുടെ മരണത്തോടെ ഗോവയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 1979ൽ പാർട്ടി പിളർന്നതോടെ അധികാരം നഷ്ടമായി.

ജീവിത രേഖ

തിരുത്തുക

1935 ജനുവരി അഞ്ചിന് ദയാനന്ദ ബന്ദോദ്കറുടെയും സുനന്ദ പെദ്‌നേക്കറുടെയും ആദ്യത്തെ കുട്ടിയായി ജനിച്ചു. പതിനൊന്നാം വയസ്സിൽ ഗോവയുടെ സ്വതന്ത്ര്യത്തിനുള്ള പോരാട്ടത്തിൽ പങ്കാളിയായി. 1954-58 കാലഘട്ടത്തിൽ ധർവാദിലെ ഫാത്തിമ കോളേജിൽ നിന്ന് ആന്ത്രോപ്പോളജി, സോഷ്യോളജി, ചരിത്രം എന്നിവയിൽ ബിരുദം നേടി. തുടർന്ന് മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കി. ഗോവ, ദമൻ ദിയു കേന്ദ്രഭരണ പ്രദേശങ്ങൾ ഒരു മിച്ചുള്ള സംസ്ഥാനത്ത് 1963ൽ ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അസംബ്ലിയിലേക്ക് വിജയിച്ചു.

അന്ത്യം

തിരുത്തുക

2016 ഒക്ടോബർ 28ന് അന്തരിച്ചു.[2]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-31. Retrieved 2016-09-17.
  2. http://www.thehindu.com/news/national/other-states/former-goa-cm-shashikala-kakodkar-dies/article9281539.ece
"https://ml.wikipedia.org/w/index.php?title=ശശികല_കകോദ്കർ&oldid=3657287" എന്ന താളിൽനിന്ന് ശേഖരിച്ചത്