സെപ്റ്റംബർ 20
തീയതി
(September 20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 20 വർഷത്തിലെ 263 (അധിവർഷത്തിൽ 264)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1187- സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചു.
- 1519 - ഫെർഡിനാൻഡ് മാഗല്ലൻ, 270 സഹയാത്രികരുമായി ഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പൽയാത്ര സാൻലൂകാർ ഡി ബരാമെഡയിൽ നിന്നും ആരംഭിച്ചു.
- 1891 - ആദ്യ പെട്രോൾ കാർ അമേരിക്കയിൽ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.
- 1930 - ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
- 1946 - ആദ്യ കാൻ ചലച്ചിത്രോൽസവം സംഘടിപ്പിക്കപ്പെട്ടു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1984 - ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബാക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.
- 2000 - ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യൻ നിർമ്മിത പീരങ്കിവേധമിസൈൽ ആയ മാർക്ക് 22 ആയിരുന്നു ഇതിനുപയോഗിച്ചത്.