ശിപായി

(Sepoy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടാളത്തിലെ സാധാരണ ജവാൻമാരെ വിളിക്കുന്ന പേരാണു ശിപായി (ഇംഗ്ലീഷ്: Sepoy). ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. പിയൂൺ(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".

ബ്രിട്ടീഷ് ശിപായിമാർ

തിരുത്തുക

1857-ലെ ലഹളക്കാലത്ത് ഡെൽഹിയിലേക്കെത്തിയ വിമത ബ്രിട്ടീഷ് ശിപായിമാരെ പരാമർശിക്കുന്നതിന് തിലംഗ (ഇംഗ്ലീഷ്: Tilangas) എന്ന പേര് ദില്ലിക്കാർ ഉപയോഗിച്ചിരുന്നു. ഇത് തെലങ്കാനയെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. പതിനെട്ടാം നൂറ്റാണ്ടിലെ കർണാടിക് യുദ്ധങ്ങളുടെ കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ ഭടൻമാരെ നിയമനം നടത്തിയിരുന്നത് തെലങ്കാന മേഖലയിൽനിന്നായിരുന്നു. എന്നാൽ ലഹളക്ക് കുറേക്കാലം മുമ്പുതന്നെ ബ്രിട്ടീഷുകാർ ശിപായിമാരുടെ നിയമനം അവധ് മേഖലയിൽനിന്നാക്കിയിരുന്നു. ലഹളക്കാലത്തെ ശിപായിമാരിൽ ഏറിയപങ്കും ഇന്നത്തെ ഉത്തർപ്രദേശ്, ബിഹാർ ഭാഗങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് ദില്ലിക്ക് കിഴക്കൻമാർ എന്ന് സൂചിപ്പിക്കുന്നതിന് പൂർബിയകൾ എന്നും ശിപായിമാരെ ദില്ലിക്കാർ വിളിച്ചിരുന്നു. രണ്ടുവാക്കുകളും പുറംനാട്ടുകാർ വരുത്തൻമാർ എന്ന രീതിയിൽ ഇകഴ്ത്തിപ്പറയാനുപയോഗിച്ചിരുന്നതാണ്.[1]

കൂടുതൽ അറിവിന്‌

തിരുത്തുക
  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 17. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ശിപായി&oldid=4118711" എന്ന താളിൽനിന്ന് ശേഖരിച്ചത്