സാവേജ് നദി ദേശീയോദ്യാനം

(Savage River National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാവേജ് നദി ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1999 ഏപ്രിലിൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, [1] മനുഷ്യന്റെ ഇടപെടലുകൾ ഏൽക്കാത്ത ആസ്ത്രേലിയയിലെ ഏറ്റവും വലിയ മിതശീതോഷ്ണ മഴക്കാടുകളാണ്. ടാസ്മാനിയയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി സാവേജ് നദി ദേശീയോദ്യാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഈ ദേശീയോദ്യാനത്തിൽ റോഡുമാർഗ്ഗ വരാൻ കഴിയില്ല; ആവശ്യമായ സൗകര്യങ്ങളും ഇവിടെയില്ല. ഈ ദേശീയോദ്യാനത്തിന്റെ ബഫർപ്രദേശമാണ് നാലുചക്രവാഹനങ്ങൾക്ക് പരിമിതമായി പ്രവേശനമുള്ള സാവേജ് റിവർ റീജണൽ റിസർവ്. [2]

സാവേജ് നദി ദേശീയോദ്യാനം
Tasmania
Map of Savage River National Park in Tasmania
Nearest town or citySavage River
നിർദ്ദേശാങ്കം41°21′14″S 145°24′33″E / 41.35389°S 145.40917°E / -41.35389; 145.40917
സ്ഥാപിതം1999
വിസ്തീർണ്ണം179.8 km2 (69.4 sq mi)
Managing authoritiesTasmania Parks and Wildlife Service
Websiteസാവേജ് നദി ദേശീയോദ്യാനം
See alsoProtected areas of Tasmania

ഇവിടെ ടാസ്മാനിയൻ ഡെവിൾ ഉൾപ്പെടെ നിരവധി ഇനം ജന്തുജാലങ്ങൾക്ക് മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.

  1. "Savage River National Park Reservation History" (PDF). dpipwe.tas.gov.au. Government of Tasmania. 19 August 2010. Archived from the original (PDF) on 2019-12-21. Retrieved 3 May 2017.
  2. "Savage River National Park". parks.tas.gov.au. Government of Tasmania. 20 November 2009. Archived from the original on 2014-09-09. Retrieved 3 May 2017.