സത്യമേവ ജയതേ

(Satyameva Jayate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യമേവ ജയതേ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സത്യമേവ ജയതേ (വിവക്ഷകൾ) എന്ന താൾ കാണുക. സത്യമേവ ജയതേ (വിവക്ഷകൾ)

"സത്യമേവ ജയതേ" (സംസ്കൃതം: सत्यमेव जयते, ഇംഗ്ലീഷ്: "Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു.[1]. ഭാരതത്തിന്റെ ദേശീയചിഹ്നത്തിന്റെ ചുവട്ടിൽ ദേവനാഗരി ലിപിയിൽ ഇത് ആലേഖനം ചെയ്തിരിക്കുന്നു. ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരനാഥിൽ സ്ഥാപിച്ചിരുന്ന അശോകസ്തംഭത്തിന്റെ മാതൃകയിലാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. സത്യമേവ ജയതേ എന്ന മുദ്രാവാക്യം മുണ്ഡകോപനിഷത്തിലെ പ്രശസ്തമായ മന്ത്രം- 3.1.6ൽ നിന്നുള്ളതാണ്. [1]. മന്ത്രത്തിന്റെ പൂർണരൂപം ചുവടെ.

സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:|
യേന കർമന്ത്യർഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം ||[2]

അർത്ഥം:

സത്യം മാത്രം ജയിക്കന്നു; അനൃതം അല്ല.
സത്യമാകുന്ന പന്ഥാവിലൂടെയാണ് മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്,
എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച്
പരമസത്യത്തെ പ്രാപിക്കുന്നത്.[3]

സത്യമേവ ജയതേ - സത്യം മാത്രം ജയിക്കുന്നു.

ഇവകൂടി കാണുക തിരുത്തുക


പ്രമാണഗ്രന്ഥങ്ങൾ തിരുത്തുക

  1. 1.0 1.1 Department related parliamentary standing committee on home affairs (2005-08-25), One hundred and sixteenth report on the state emblem of India (Prohibition of improper use) Bill, 2004, New Delhi: Rajya Sabha Secretariat, New Delhi, p. 6.11.1, archived from the original on 2008-10-02, retrieved 2008-09-26
  2. Sanskrit Documents. "muṇḍakopaniṣat".
  3. Swami Krishnananda. "The Mundaka Upanishad:Third Mundaka, First Khanda".
"https://ml.wikipedia.org/w/index.php?title=സത്യമേവ_ജയതേ&oldid=3646664" എന്ന താളിൽനിന്ന് ശേഖരിച്ചത്