സത്നാം സിംഗ് ഭമര
ഒരു ഇന്ത്യൻ ബാസ്ക്കറ്റ്മ്പോൾ താരമാണ് സത്നാം സിംഗ് ഭമര. അമേരിക്കൻ ബാസ്ക്കറ്റ് അസോസിയേഷൻൽ (NBA) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ ഇദ്ദേഹം നിലവിൽ ടെക്സാസ് ലെജന്റിനു വേണ്ടിയാണ് കളിക്കുന്നത്.[1]
Free agent | |
---|---|
സ്ഥാനം | സെന്റർ |
Personal information | |
ജനനം | Ballo Ke, പഞ്ചാബ്, ഇന്ത്യ | 10 ഡിസംബർ 1995
രാജ്യം | ഇന്ത്യൻ |
ഉയരം | 7 അടി (2.13 മീ)* |
ഭാരം | 290 lb (132 കി.ഗ്രാം) |
Career information | |
വിദ്യാലയം | IMG Academy (ബ്രാഡെൻടൺ, ഫ്ലോറിഡ) |
NBA ഡ്രാഫ്ട് | 2015 / Round: 2 / Pick: 52-ആം overall |
Selected by the Dallas Mavericks | |
Playing career | 2015–present |
Career history | |
2015–2017 | Texas Legends |
പഞ്ചാബിലെ ബർണാല ജില്ലയിലെ ബല്ലോ കേ എന്ന ഗ്രാമത്തിൽ 1995 ഡിസംബർ പത്തിനാണ് സിംഗ് ജനിച്ചത്. സിംഗിന്റെ അച്ഛനും മുത്തശ്ശനും ഗോതമ്പു കൃഷിക്കാരായിരുന്നു. എൺപതുകളുടെ മദ്ധ്യത്തിൽ, ചെറുപ്പകാലത്ത് സിംഗിന്റെ അച്ഛൻ ആ ഗ്രാമത്തിൽ ഏറ്റവും ഉയരം കൂടിയ ആളായിരുന്നു. അദ്ദേഹത്തെ ബാസ്കറ്റ് ബോൾ കളിക്കാൻ ഗ്രാമവാസികൾ പ്രോത്സാഹിപ്പിച്ചു എങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അദ്ദേഹത്തിനു മകനും തന്നെപ്പോലെ ഒരു കൃഷിക്കാരനാവുന്നതിലായിരുന്നു താത്പര്യം. ബൽബീർ ഗ്രാമത്തിൽ തന്നെ താമസിക്കുകയും ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിവാഹം കഴിഞ്ഞ് മൂന്നു കുട്ടികൾ ആയി. രണ്ടാമത്തെ കുട്ടിയായിരുന്നു സത്നാം.