സാസുയി പാൻഹുൻ
സിന്ധി, ബലൂചി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ നാടോടിക്കഥകളിൽ പ്രചുരപ്രചാരം നേടിയ ഒരു നാടോടിക്കഥയാണ് സാസുയി പാൻഹുൻ. സിന്ധിഭാഷയിലെ ഏഴ് ജനപ്രിയ ദുരന്ത പ്രണയകഥകളിലൊന്നായി ഇത് അറിയപ്പെടുന്നു. ഉമർ മാർവി, മോമൽ റാണോ, സോഹ്‌നി മെഹർ, ലിലാൻ ചനേസർ, സോറത്ത് റായ് ദിയാച്ച്, നൂറി ജാം തമാച്ചി എന്നിവയാണ് മറ്റ് ആറ് ദുരന്ത പ്രണയകഥകൾ.[1] പഞ്ചാബിലെ ഏറ്റവും ജനപ്രിയമായ നാല് പ്രണയകഥകളിലൊന്നുകൂടിയാണിത്. ഹീർ രഞ്ജ, സോഹ്‌നി മഹിവാൾ, മിർസ സാഹിബ എന്നിവയാണ് ഇവിടുത്തെ മറ്റ് മൂന്ന് ദുരന്ത പര്യവസിയായ പ്രണയകഥകൾ.[2][3][4][5] ബലൂചിസ്ഥാനിലെ ഏറ്റവും ജനപ്രിയമായ നാടോടിക്കഥകളിലൊന്നായും ഇത് നിലനിൽക്കുന്നു.[6]
Sassui Punnhun | |
---|---|
Folk tale | |
Name | Sassui Punnhun |
Data | |
Country | Pakistan • |
Region | Punjab • Sindh • Balochistan |
ഉത്ഭവം
തിരുത്തുകഈ കഥയുടെ ആദ്യകാല പരാമർശം കാണപ്പെടുന്നത് ഖാസി ഖാദൻ്റെ ഗ്രന്ഥങ്ങളിലാണ്.[7] പിന്നീട്, സിന്ധിലെ ഇതിഹാസ കവിയായിരുന്ന ഭിത്തിലെ ഷാ ലത്തീഫിൻ്റെ മുതുമുത്തച്ഛൻ ഷാ അബ്ദുൾ കരിം ബുൾറിയുടെ കരിം ജോ റിസാലോയിൽ ഈ കഥയുടെ പരാമർശം കാണപ്പെടുന്നു. ഷാ ജോ റിസാലോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ കഥ സിന്ധിൽ നിന്നുള്ള ഏഴ് ജനപ്രിയ ദുരന്ത പ്രണയകഥകളുടെ ഭാഗമാണ്. പൊതുവെ ഈ കഥ സിന്ധിലെ ഏഴ് രാജ്ഞികൾ അല്ലെങ്കിൽ ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയുടെ ഏഴ് നായികമാർ എന്നാണ് അറിയപ്പെടുന്നത്.[8] പിൽക്കാലത്ത് ഈ കഥ പഞ്ചാബി ഭാഷയിൽ ഹാഷിം ഷാ പുനരാവിഷ്കരിക്കുകയുണ്ടായി.[9]
പുന്നു
തിരുത്തുകബലൂചിസ്ഥാനിലെ ഒരു സംസ്ഥാനമായിരുന്ന കെച്ചിലെ ബലൂച്[10][11][12][13][14][15][16]ഭരണാധികാരിയായ മിർ അലിയുടെയോ അല്ലെങ്കിൽ ആരിയുടെയോ മകനായിരുന്നു പുന്നുൻ (പുന്നു എന്നും അറിയപ്പെടുന്നു).
സാസുയി
തിരുത്തുകസിന്ധിലെ (ഇപ്പോൾ പാക്കിസ്ഥാനിൽ) ഭാംബോറിലെ രാജാവിൻ്റെ മകളായിരുന്നു സാസുയി (സാസി എന്നും അറിയപ്പെടുന്നു). സസൂയിയുടെ ജനനസമയത്തുതന്നെ രാജകുടുംബത്തിൻ്റെ ബഹുമാനത്തിന് അവൾ കളങ്കമാണെന്ന് ജ്യോതിഷികൾ പ്രവചിച്ചു. കുട്ടിയെ ഒരു മരപ്പെട്ടിയിൽ അടക്കംചെയ്ത് സിന്ധു ദര്യ നദിയിൽ എറിയാൻ രാജാവ് ഉത്തരവിട്ടു. ഭാംബോർ ഗ്രാമത്തിലെ ഒരു അലക്കുകാരൻ മരപ്പെട്ടിയും അതിനുള്ളിലെ കുട്ടിയെയും കണ്ടെത്തുകയുണ്ടായി. അലക്കുകാരൻ തനിക്ക് ദൈവത്തിൽ നിന്നു ലഭിച്ച അനുഗ്രഹമാണെന്ന് വിശ്വസിച്ചുകൊണ്ട് കുട്ടിയെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി. സ്വന്തമായി കുട്ടികളില്ലാതിരുന്ന അയാൾ അവളെ ദത്തെടുത്ത് വളർത്താൻ തീരുമാനിച്ചു.
സുന്ദരിയായി സ്വർഗത്തിലെ മാലാഖകൾക്ക് സമാനമായി വളർന്ന സാസുയിയുടെ സൌന്ദര്യത്തിൻ്റെ കഥകൾ കേൾക്കാനിടയായതോടെ പുന്നു സസൂയിയെ കാണാൻ തുനിഞ്ഞിറങ്ങി. അതിനായി സുന്ദരനായ ആ യുവ രാജകുമാരൻ ഭാംബോറിലേക്ക് യാത്രയായി. സസുയിയെ കാണാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സസ്സുയിയുടെ പിതാവിന് (ഒരു അലക്കുകാരൻ) തൻ്റെ വസ്ത്രങ്ങൾ അലക്കാനായി അയച്ചുകൊടുത്തു. പുന്നു അലക്കുകാരൻ്റെ വീട് സന്ദർശിച്ചപ്പോൾ അവർ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുകയാണുണ്ടായത്. സസ്സുയി ഒരു അലക്കുകാരനെ വിവാഹം കഴിക്കുന്നതിൽ സസൂയിയുടെ പിതാവ് നിരാശനായിരുന്നു. സാസുയിക്ക് യോഗ്യനാണെന്ന് തെളിയിക്കാൻ അലക്കുകാരൻ എന്ന നിലയിൽ പരീക്ഷയിൽ വിജയിക്കാൻ അദ്ദേഹം പുന്നുവിനോട് ആവശ്യപ്പെട്ടു. തൻ്റെ പ്രണയം തെളിയിക്കുന്നതിനായി ഈ പരീക്ഷണത്തിന് പുന്നൂൻ സമ്മതിച്ചു. ഒരു രാജകുമാരനായിരിക്കെ, വസ്ത്രങ്ങളൊന്നുംതന്നെ അലക്കിയിട്ടില്ലാത്ത പുന്നു തൻറെ ശ്രമത്തിനിടയിൽ എല്ലാ വസ്ത്രങ്ങളും കീറിയതോടെ പരീക്ഷണത്തിൽ പരാജയപ്പെട്ടു. എന്നാൽ അലക്കിയ വസ്ത്രങ്ങൾ തിരികെ നൽകുന്നതിനുമുമ്പ്, ഗ്രാമവാസികളെ നിശബ്ദരാക്കാനായി പുന്നു എല്ലാ വസ്ത്രങ്ങളുടെയും പോക്കറ്റിൽ സ്വർണ്ണ നാണയങ്ങൾ നിക്ഷേപിച്ചു. തന്ത്രം ഫലിക്കയാണുണ്ടായത് സാസുയിയുടെ പിതാവ് അതോടെ വിവാഹത്തിന് സമ്മതിക്കുകയാണുണ്ടായത്.
പുന്നൂൻ്റെ സഹോദരന്മാർ
തിരുത്തുകപുന്നൂവിൻ്റെ പിതാവും സഹോദരന്മാരും സാസുയുമായുള്ള വിവാഹത്തിന് എതിരായിരുന്നു (പുന്നൂ ഒരു രാജകുമാരനും സാസുയി അലക്കുകാരൻ്റെ മകളുമായിരുന്നു) അതിനാൽ, അവരുടെ പിതാവിന് വേണ്ടി, പുന്നൂവിൻ്റെ സഹോദരന്മാർ ഭാംബോറിലേക്കെത്തി. ആദ്യം, അവർ പുന്നൂനെ വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയിട്ടും അവൻ വഴങ്ങാതിരുന്നപ്പോൾ അവർ കൂടുതൽ വളഞ്ഞ വഴികൾ പരീക്ഷിക്കുകയാണുണ്ടായത്. ഒടുവിൽ സഹോദരന്മാർ വിവാഹത്തെ പിന്തുണയ്ക്കുന്നതായി നടിച്ചു. പുന്നൂൻ തൻ്റെ സഹോദരങ്ങൾ വിവാഹത്തെ പിന്തുണയ്ക്കുന്നത് കണ്ട് അമ്പരന്നു. ആദ്യരാത്രിയിൽ, അവർ വിവാഹ ആഘോഷങ്ങളിൽ ആസ്വദിച്ച് പങ്കെടുക്കുന്നതായി നടിക്കുകയും വ്യത്യസ്ത തരം വൈനുകൾ കുടിക്കാൻ പുന്നൂവിനെ നിർബന്ധിക്കുകയും ചെയ്തു. മദ്യപിച്ച പുന്നൂനെ അവർ ഒട്ടകത്തിൻ്റെ പുറകിൽ കയറ്റി അവരുടെ ജന്മനാടായ കേച്ചിലേക്ക് കൊണ്ടുപോകുകയാണുണ്ടായത്.
പ്രണയിതാക്കൾ അവസാനം കണ്ടുമുട്ടുന്നു
തിരുത്തുകപിറ്റേന്ന് രാവിലെ ഉണർന്ന സസൂയി ഭർതൃസഹോദരന്മാരാൽ താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കി. തൻ്റെ പ്രിയതമനിൽ നിന്നുള്ള വേർപാടിൻ്റെ ദുഃഖത്താൽ അവൾ ഭ്രാന്തിയായി മാറി. അവൾ നഗ്നപാദയായി കേച്ച് മക്രാൻ പട്ടണത്തിലേക്ക് ഓടി. അവിടെയെത്താൻ അവൾക്ക് മരുഭൂമിയിലൂടെ കിലോമീറ്ററുകൾ താണ്ടേണ്ടതുണ്ടായിരുന്നു. കാലുകൾ പൊള്ളി, ചുണ്ടുകൾ വരണ്ടുപോകുന്നതുവരെ അവൾ ഒറ്റയ്ക്ക് "പുന്നൂൻ, പുന്നൂൻ!" എന്ന് കരഞ്ഞുകൊണ്ട് യാത്ര തുടർന്നു. യാത്ര അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദാഹിച്ചുവലഞ്ഞ അവൾ ഒടുവിൽ ഒരു ഇടയനെ ഒരു കുടിലിൽ കണ്ടെത്തി. അവൾക്ക് അയാൾ കുടിക്കാൻ കുറച്ച് വെള്ളം കൊടുത്തു. അവളുടെ അസാമാന്യമായ സൌന്ദര്യം കണ്ട് അയാൾ സസൂയിയുടെ മേൽ ബലപ്രയോഗം നടത്താൻ ശ്രമിച്ചു. അയാളിൽ നിന്ന് രക്ഷപ്പെട്ട സസൂയി അവളെ അയാളിൽനിന്ന് മറയ്ക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം അവളുടെ പ്രാർത്ഥന കേട്ടു. ഭൂമി കുലുങ്ങി പിളർന്നതോടെ, പർവതങ്ങളുടെ താഴ്‌വരയിലേയ്ക്ക് സാസുയി താഴ്ന്നുപോയി. മക്രനിൽ പുന്നൂൻ ഉണർന്നപ്പോൾ സസുയിയെ കാണാനാകാതെ അവൻ ഭംബോറിലേക്ക് തിരികെ ഓടി. പോകുന്ന വഴിമദ്ധ്യ അവൻ "സസ്സുയി, സാസുയി!" എന്നുറക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട ആ ഇടയൻ പുന്നുവിനോട് കഥകൾ മുഴുവൻ പറഞ്ഞു. പുന്നൂനും സസൂയിയുടെ അതേ പ്രാർത്ഥനയിൽ വിലപിച്ചു. ഭൂമി വീണ്ടും കുലുങ്ങി പിളർന്നു. സാസുയി താഴ്ന്നുപോയ അതേ പർവത താഴ്‌വരയിൽ അവനും താഴ്ന്നുപോയി. ഐതിഹാസികമായ ആ ശവകുടീരം ഇപ്പോഴും ഈ താഴ്വരയിൽ ഉണ്ട്. ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായി തൻ്റെ സൂഫി കവിതയിൽ ഈ ചരിത്രകഥ ആലപിക്കുന്നത് നിത്യമായ സ്നേഹത്തിൻ്റെയും ദൈവവുമായുള്ള ഐക്യത്തിൻ്റെയും ഉദാഹരണമായിട്ടാണ്.[17] എന്നാൽ ഹാഷിം ഷാ പുനരാഖ്യാനം ചെയ്ത പഞ്ചാബി കഥ അനുസരിച്ച്, മരുഭൂമി മുറിച്ചുകടക്കുന്നതിനിടയിൽ സസൂയി മരിക്കുന്നു.
കേച്ച് മക്രാൻ
തിരുത്തുകപാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ മക്രാൻ തീരദേശ ഹൈവേയിലാണ് കെച്ച് മക്രാൻ സ്ഥിതി ചെയ്യുന്നത്. ബിസി 6000-8000 കാലഘട്ടത്തിൽ നിർമ്മിച്ച പുന്നൂൺ കോട്ട അവിടെയാണ് സ്ഥിതി ചെയ്യുന്നത്.[18]
സാസുയി പുന്നൂണിൻ്റെ ശവകുടീരങ്ങൾ
തിരുത്തുകകറാച്ചിയിൽ നിന്ന് 45 മൈൽ പടിഞ്ഞാറ് ബലൂചിസ്ഥാനിലെ ലാസ്ബെലയ്ക്ക് സമീപമാണ് സാസുയിയുടെയും പുന്നൂൻ്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്.[19][20]
References
തിരുത്തുക- ↑ ʻAbd al-Laṭīf (Shah) (2018). Risalo. Harvard University Press. ISBN 978-0-674-97504-0.
- ↑ Jamal Shahid (11 January 2015). "A beloved folk story comes to life". Dawn. Retrieved 8 November 2020.
- ↑ Karan Bali (13 September 2016). "Before 'Mirzya', Mirza and Sahiban have died over and over again for their love (Numerous versions of the legend exist, including productions in Punjabi on both sides of the border)". Scroll.in website. Retrieved 8 November 2020.
- ↑ "Love Legends in History of Punjab". Punjabi World website. 20 April 2007. Archived from the original on 22 March 2019. Retrieved 8 November 2020.
- ↑ Sahibaan remains unheard The Hindu (newspaper), Published 11 October 2016, Retrieved 8 November 2020
- ↑ Dr.Nabi Bux Khan Baloach (1976). Popular Folk Stories:Sassui Punhun. Hyderabad, Sindh, Pakistan: Sindhi Adabi Board.
- ↑ Schimmel (13 November 2018). Pain and Grace: A Study of Two Mystical Writers of Eighteenth-Century Muslim India. BRILL. ISBN 978-90-04-37854-4.
- ↑ Dr. Motilal Jotwani. Sufis Of Sindh. Publications Division Ministry of Information & Broadcasting. ISBN 9788123023410.
- ↑ N. Hanif (2000). Biographical Encyclopaedia of Sufis: South Asia. Sarup & Sons. ISBN 9788176250870.
- ↑ The Feudatory and zemindari India (in ഇംഗ്ലീഷ്). 1947.
- ↑ Macauliffe, Max (1909). The Sikh Religion: Its Gurus, Sacred Writings and Authors (in ഇംഗ്ലീഷ്). Clarendon Press.
- ↑ Nadiem, Ihsan H. (2007). Balochistan: Land, History, People (in ഇംഗ്ലീഷ്). Sang-e-Meel Publications. ISBN 978-969-35-2023-1.
- ↑ Pàkha Sanjam (in ഇംഗ്ലീഷ്). Department of Anthropological Linguistics, Punjabi University. 1979.
- ↑ www.webspider.pk, Web Spider (pvt) Ltd. "Miri Kalat — The Fort of Punnu". www.hilal.gov.pk (in ഇംഗ്ലീഷ്). Archived from the original on 2023-01-12. Retrieved 2023-10-24.
- ↑ admin (2014-04-23). "Sassiand Punnu: The legendary story of real lovers – Balochistan Point" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-24.
- ↑ Pannke, Peter (2014). Saints and singers : Sufi music in the Indus Valley. Internet Archive. Karachi : Oxford University Press. ISBN 978-0-19-547877-8.
- ↑ Shah Latif Bhittai, Risalo of Shah
- ↑ "Historical significance of Punnu Fort". Daily Times (in അമേരിക്കൻ ഇംഗ്ലീഷ്). 2019-03-20. Retrieved 2020-04-18.
- ↑ "The Eternal Love of Sassi Punnu". goodtimes.com.pk. 16 December 2017. Retrieved 2019-05-25.
- ↑ "Sassui Punnhu Grave Neglected - Dawn News". 24 April 2013.
External links
തിരുത്തുക- Sassui and Punhun in Sindhi
- Susuee and Punhoon in English Archived 2016-03-04 at the Wayback Machine.
- Sur Sassui narrated in Shah Jo Risalo
- Sassui Punhun: Elsa Kazi
- Sassi Punnu in Punjabi [1]