സാരംഗി

(Sarangi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാ‍വാൻ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാർമോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.

സാരംഗി വാദകൻ

സരോദിനെ പോലെ ആട്ടിൻതോല് കൊണ്ടുള്ള വായ് വട്ടവും ഏകദേശം പരന്നു നീണ്ട രൂപവുമാണ് സാരംഗിക്കുള്ളത്. പ്രധാനപ്പെട്ട മൂന്നു കമ്പികളാ‍ണ് സാരംഗിയിൽ ഉള്ളത്. വയലിനിലെപ്പോലെ കമ്പികൾ വലിച്ചു കെട്ടിയിരിക്കുന്നു. ഇവയിലാണ് “ബോ” കൊണ്ട് വായിക്കുക. ഇതിനുപുറമേ 30 മുതൽ 40 വരെ സഹായക കമ്പികളും സാരംഗിയിൽ ഉണ്ട്. ഇവയാണ് സാരംഗിക്ക് തനതായ ശബ്ദം നൽകുക.

ഇടതു കൈ നഖങ്ങൾ കൊണ്ട് കമ്പികളിൽ പിടിച്ചാണ് സാരംഗിയിൽ ശബ്ദ വ്യതിയാനങ്ങൾ ഉണ്ടാക്കുക.

പേർഷ്യൻ ഭാഷയിൽ "മൂന്ന് തന്ത്രികൾ" എന്നും ഹിന്ദിയിൽ "നൂറ് നിറങ്ങൾ" എന്നുമാണ് ഈ സംഗീതോപകരണത്തിൻറ്റെ പേരിനർത്ഥം.മനുഷ്യ ശബ്ദത്തോട് വളരെ അടുത്ത് നിൽക്കുന്ന വാദ്യമെന്നറിയപ്പെടുന്ന ഇത് സാരംഗ് എന്ന പേരിലും അറിയപ്പെടുന്നു.ഉസ്താദ് സുൽത്താൻ ഖാൻ,മുറാദ് അലി ഖാൻ,പണ്ഡിറ്റ് രാം നാരായൺ എന്നിവർ ഈ വാദ്യോപകരണത്തിൽ വിദഗ്ദ്ധരാണ്.ഇന്ത്യൻ സംഗീതത്തിന് യോജിച്ച ശബ്ദമല്ല ഹാർമോണിയ ത്തിന്റേത് എന്ന് പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോ സംഗീത പരിപാടികൾക്ക് ഹാർമോണിയം വിലക്കിയപ്പോൾ 1940 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ ഹിന്ദുസ്ഥാനി സംഗീതം പരിപാടികൾക്ക് സാരംഗി കൂടുതൽ പ്രാധാന്യത്തോടെ ഉപയോഗിക്കുകയുണ്ടായി.

പ്രശസ്ത സാരംഗി വാദകർ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാരംഗി&oldid=3205596" എന്ന താളിൽനിന്ന് ശേഖരിച്ചത്