സാമുവൽ സ്റ്റിൽമാൻ ബെറി
(Samuel Stillman Berry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമുവൽ സ്റ്റിൽമാൻ ബെറി (March 16, 1887 – 1984)അമേരിക്കൻ സമുദ്രജന്തുശാസ്ത്രജ്ഞനായിരുന്നു. സെഫാലോപോഡ്സിനെപ്പറ്റിയാണദ്ദേഹം ഗവേഷണം നടത്തിയത്. അമേരിക്കയിലെ സ്ക്രിപ്പ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഓഷ്യനോഗ്രഫി സ്ഥാപിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ആദ്യം അദ്ദേഹം സ്ക്രിപ്പ്സിലെ ലൈബ്രേറിയൻ ആയിരുന്നു. പിന്നീടാണ് ഗവേഷണത്തിലേയ്ക്കു തിരിഞ്ഞത്. സൻ ഡീഗോ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഫെലോ ആയിരുന്നു. ശ്ംഖ്, തോടുള്ള സമുദ്രജീവികൾ ഇവയെപ്പറ്റിയുള്ള ഗവേഷണത്തിലാണ് അദ്ദേഹത്തിനു അന്താരാഷ്ട്രപ്രശസ്തിയുള്ളത്. അമേരിക്കൻ അസ്സോസിയേഷൻ ഓഫ് അഡ്വാൻസ്മെന്റ് ഒഫ് സയൻസിന്റെ ഒരെയൊരു അയുഷ്കാല അംഗം അദ്ദേഹമാണ്.[1]
സാമുവൽ സ്റ്റിൽമാൻ ബെറി | |
---|---|
ജനനം | Unity, Maine, United States | മാർച്ച് 16, 1887
മരണം | 1984 (വയസ്സ് 96–97) |
പൗരത്വം | United States |
കലാലയം | Stanford University |
അറിയപ്പെടുന്നത് | Work on cephalopods |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Marine zoology |