കരിങ്ങോട്ട

ചെടിയുടെ ഇനം
(Samadera indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിത്യഹരിതവനങ്ങളിലും പുഴയുടെ സമീപങ്ങളിലും വളരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് കരിങ്ങോട്ട അഥവാ കരിഞ്ഞോട്ട (ശാസ്ത്രീയനാമം: Quassia indica). ഇന്ത്യ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. കേരളത്തിൽ ഈ മരം വളരെ വ്യാപകമായ രീതിയിൽ കാണുന്നു.

കരിങ്ങോട്ട
കരിങ്ങോട്ടയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Q. indica
Binomial name
Quassia indica
(Gaertn.) Noot. [1]
Synonyms[2]
  • Samadera indica Gaertn.
  • Samadera madagascariensis A. Juss.
  • Samadera tetrapetala (Poir.) G. Don

10 മീറ്റർ വരെ ഉയരത്തിലാണ് കരിങ്ങോട്ട വളരുന്നത്[3]. വൃക്ഷത്തിന്റെ തളിരിലയ്ക്ക് ഇളം മഞ്ഞ നിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പച്ചയായി മാറുന്നു. എന്നാൽ കടുംപച്ച നിറം ഇവയ്ക്കു ലഭിക്കാറില്ല. ശാഖാഗ്രഭാഗത്താണ് ഇലകൾ കൂട്ടമായി കാണപ്പെടുന്നത്. ഇലകൾക്ക് 15 മുതൽ 22 വരെ സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കരിങ്ങോട്ട പുഷ്പിക്കുന്നത്. മണമില്ലാത്ത പൂക്കൾക്ക് ഇടത്തരം വലിപ്പമാണ്. ഫലത്തിന്റെ അണ്ഡാശയത്തിനു നാല് അറകളാണുള്ളത്[4]. ഏകദേശം നാലു മാസമാകുമ്പോൾ ഫലം മൂപ്പെത്തുന്നു. കായയ്ക്കും തൊലിക്കും തടിക്കും നേർത്ത കയ്പ്പു രസമാണ്. തടിയുടെ കാതലിനു ഇളം മഞ്ഞ നിറമാണ്. തടിക്ക് ഈടും ബലവും വളരെ കുറവാണ്. വിത്തിനു ജീവനക്ഷമത കുറവായതിനാൽ സ്വാഭാവിക പുനരുത്ഭവം കുറവാണ്.

ഔഷധ ഉപയോഗം

തിരുത്തുക

വിത്തിൽ നിന്നും എണ്ണയുണ്ടാക്കി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. തൊലി, ഇല, കാതൽ, വിത്തിൽ നിന്നു കിട്ടുന്ന എണ്ണ എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം  : തിക്തം
  • ഗുണം  : തീക്ഷ്ണം, സ്നിഗ്ധം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ചിത്രശാല

തിരുത്തുക
  • ഔഷധസസ്യങ്ങൾ-2, ഡോ. നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിങ്ങോട്ട&oldid=3988537" എന്ന താളിൽനിന്ന് ശേഖരിച്ചത്