സച്ചിദാനന്ദ റൗത്ത് റായ്

ഇന്ത്യന്‍ രചയിതാവ്‌
(Sachidananda Routray എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറുകഥാകൃത്തുമായിരുന്നു സച്ചിദാനന്ദ റൗത്ത് റായ്(1916–2004)[1]. ഭാരതീയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിനു 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം നൽകപ്പെട്ടിട്ടുണ്ട്.

സച്ചിദാനന്ദ റൗത്ത് റായ്
ജനനം(1916-05-13)13 മേയ് 1916
ഗുരുജംഗ്, ഖുദ്ര
മരണം21 ഓഗസ്റ്റ് 2004(2004-08-21) (പ്രായം 88)
കട്ടക്
തൂലികാ നാമംസച്ചി റൗത്തറാ
ശ്രദ്ധേയമായ രചന(കൾ)പല്ലിശ്രീ
അവാർഡുകൾജ്ഞാനപീഠ പുരസ്കാരം

ഖുദ്രയ്ക്കടുത്ത ഗുരുജംഗിൽ 1916 മെയ് 13-ന് ജനിച്ചു. വളർന്നതും വിദ്യാഭ്യാസം തേടിയതും ബംഗാളിലായിരുന്നു.

സാഹിത്യജീവിതം

തിരുത്തുക

പതിനൊന്നു വയസ്സിൽ തന്നെ റൗത്ത് റായ് കവിതകൾ എഴുതാൻ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ സ്വാതന്ത്ര സമരത്തിൽ ആകൃഷ്ടനായി. അദ്ദേഹത്തിന്റെ ചില കവിതകൾ ബ്രിട്ടീഷ് ഭരണകൂടം അക്കാലത്ത് നിരോധിച്ചിരുന്നു. പുസ്തകരൂപത്തിൽ വന്ന ആദ്യത്തെ കൃതി പാഥേയം ആണ്.

കവി എന്ന നിലയിൽ റൗത്ത് റായിയ്ക്ക് അംഗീകാരം നേടിക്കൊടുത്തത് 1939 ൽ പ്രസിദ്ധീകൃതമായ ബാജി റാവുത് എന്ന കൃതിയാണ്. തോണി തുഴഞ്ഞ് ഉപജീവനം കഴിയ്ക്കുന്ന പന്ത്രണ്ടുകാരനായ ഒരു ദരിദ്രബാലനെക്കുറിച്ചുള്ളതായിരുന്നു ഈ കവിത. ബ്രീട്ടിഷ് ആധിപത്യത്തിനെതിരായ ജാഥയിൽ പങ്കെടുത്ത ഈ ബാലൻ വെടിയുണ്ടയേറ്റ് പിടഞ്ഞുവീഴുന്നു. സാമ്രാജ്യത്വവിരോധം നിറഞ്ഞുതുളുമ്പുന്ന ഈ കവിത ഓഡിഷയിലെ ജനങ്ങൾക്ക് ഉണർവ്വും ഉത്തേജനവും പ്രദാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ റൗത്ത് റായ് ബ്രിട്ടീഷ് ഭരണാധികാരികളുടെ നോട്ടപ്പുള്ളിയാകാനും അധികം കാലം വേണ്ടിവന്നില്ല.

ഉൾനാടൻ ഗ്രാമീണജീവിതത്തിന്റെ ഛവിയും ഛന്ദസ്സും ഒപ്പിയെടുക്കുന്നതിൽ റൗത്ത് റായ് അതീവ സൂക്ഷ്മതയാണ് പുലർത്തിയത്.[2]

പ്രധാന സമാഹാരങ്ങൾ

തിരുത്തുക
  1. പൂർണ്ണിമ
  2. പല്ലിശ്രീ (1942)
  3. രക്തശിഖ
  4. അഭിജാൻ
  5. പാണ്ഡുലിപി
  6. ഹാസാന്ത്
  7. സ്വാഗത്
  8. ഏഷ്യാർ സ്വപ്ന
  9. ഭാനുമർ തീർദേശ്
  10. മയക്കോവ്സ്കി കാവ്യ സംഗ്രഹം[3]

ഉത്തരാ ഫാൽഗുനി

ബഹുമതികൾ

തിരുത്തുക
  • 1962-ൽ പത്മശ്രീ[1]
  • 1963-ൽ സാഹിത്യ അക്കാദമി അവാർഡ്[4]
  • 1965-ൽ സോവിയറ്റ് ലാൻഡ്‌ നെഹ്‌റു അവാർഡ്.[1]
  • 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം.[5]

കട്ടക്കിൽ 2004 ഓഗസ്റ്റ് 21 നു അന്തരിച്ചു.[1]

  1. 1.0 1.1 1.2 1.3 "Sachidananda Routray passes away". The Hindu. 2004-08-22. Archived from the original on 2005-01-05. Retrieved 2008-11-06.
  2. ഭാരതീയം സാഹിതീയം-ഡോ.ആർസു-നാഷനൽ ബുക്ക് സ്റ്റാൾ-1994.പേജ് 68
  3. ഭാരതീയം സാഹിതീയം-ഡോ.ആർസു-നാഷനൽ ബുക്ക് സ്റ്റാൾ-1994.പേജ് 68
  4. "Sahitya Akademi Awards 1955-2007 (Oriya)". Sahity Akademi. Archived from the original on 2010-02-23. Retrieved 2008-11-06.
  5. "Jnanpith Laureates". Bharatiya Jnanpith. Archived from the original on 2007-10-13. Retrieved 2008-11-06.