തിമ്മക്ക

(Saalumarada Thimmakka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടക സംസ്ഥാനത്ത് നിന്നുള്ള ഒരു പരിസ്ഥിതിപ്രവർത്തകയാണ് സാലുമരാട തിമ്മക്ക എന്നറിയപ്പെടുന്ന തിമ്മക്ക.(കന്നഡ: ಸಾಲುಮರದ ತಿಮ್ಮಕ್ಕ, ഇംഗ്ലീഷ്: Saalumarada Thimmakka). 4 കിലോമീറ്റർ വഴിയോരത്ത് 385[1] പേരാൽമരങ്ങൾ നട്ടുസംരക്ഷിച്ചതാണ് അവരെ ശ്രദ്ധേയാക്കിയത്. 'സാലുമരാട' എന്നാൽ കന്നട ഭാഷയിൽ 'നിരനിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് അർത്ഥം. മക്കളില്ലാതിരുന്നതിൽ ദുഃഖിതയായി ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും പിന്നീട് ഭർത്താവിനോടൊപ്പം ചേർന്ന് വൈകുന്നേരങ്ങളിൽ മരങ്ങൾ നട്ട് പരിപാലിക്കാൻ തുടങ്ങുകയായിരുന്നു. 2019-ൽ പത്മശ്രീ പുരസ്‍കാരം നൽകി രാഷ്ട്രം ഇവരെ ആദരിച്ചു[2].

തിമ്മക്ക
ജനനം
കർണ്ണാടകം
പൗരത്വംഇന്ത്യ
വിദ്യാഭ്യാസംപ്രാഥമികം
തൊഴിൽമരം നടൽ
അറിയപ്പെടുന്നത്വഴിയോരങ്ങളിൽ ആൽമരങ്ങൾ നട്ടുസംരക്ഷിച്ചതിന്
പുരസ്കാരങ്ങൾഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രപുരസ്കാരം

ബാഗെപ്പള്ളി - ഹഗലൂരുറോഡ് വികസനത്തിന്റെ ഭാഗമായി കുടൂർ ഹൂഡിക്കൽ ഭാഗത്ത് തിമ്മക്ക നട്ടു പരിപാലിച്ച 385 ആൽമരങ്ങൾ മുറിക്കുന്നത് നിർത്തിവെക്കണമെന്ന് അവർ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോട് അഭ്യർഥിച്ചതിന്റെ ഫലമായി മരങ്ങൾ നശിക്കാത്ത വിധം പുതിയ അലൈന്മെന്റ് കണ്ടെത്താൻ കർണാടക ഗവണ്മെന്റ് തീരുമാനമെടുത്തു. [3]

പുരസ്കാരങ്ങൾ

തിരുത്തുക

പരിസ്ഥിതിപ്രവർത്തനത്തിന് വിവിധങ്ങളായ പുരസ്കാരങ്ങൾ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്. 96-ൽ നാഷണൽ സിറ്റിസൺ അവാർഡ് ലഭിച്ചതാണ് തിമ്മക്കയുടെ പ്രവർത്തനങ്ങളെ പ്രസിദ്ധമാക്കിയത്.[4]

  • നാഷണൽ സിറ്റിസൺ അവാർഡ് (1996)
  • കർണാടക കൽപവല്ലി അവാർഡ്
  • വിശ്വാത്മാ അവർഡ്
  • നാദോജ അവാർഡ്
  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രപുരസ്കാരം
  • പത്മശ്രീ 2019 [5]
  1. https://www.thenewsminute.com/article/when-karnataka-s-padma-shri-winner-s-thimmakka-blessed-president-98453
  2. [1]|Padma Awards_List of awardees2019
  3. https://www.thecue.in/around-us/2019/06/04/they-are-my-children-dont-chop-trees-for-road-widening-says-107-year-old-thimakka
  4. "അരയാൽ മരങ്ങളുടെ അമ്മ..." manoramaonline.com. 11 April 2016. Archived from the original on 2016-04-14. Retrieved 13 ഏപ്രിൽ 2016.
  5. [2]|Padma Awards_List of awardees2019

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തിമ്മക്ക&oldid=3706566" എന്ന താളിൽനിന്ന് ശേഖരിച്ചത്