സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ
(SDTU എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലാളി പ്രസ്ഥാനമാണ് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU). 2012 മെയ് 1 മെയ് ദിനത്തിലാണ് സംഘടന പിറവിയെടുത്തത്. [1] സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പോഷക സംഘടന എന്ന നിലയിലാണ് എസ.ഡി.ടി.യു പ്രവർത്തിക്കുന്നത്.
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ | |
സ്ഥാപിതം | 2012 മെയ് 1 |
---|---|
രാജ്യം | ഇന്ത്യ |
അംഗത്വം ( അഫിലിയേഷൻ) | സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) |
പ്രധാന വ്യക്തികൾ | ഗ്രോ വാസു |
ലക്ഷ്യം
തിരുത്തുകചൂഷണം ചെറുക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിയുന്ന തൊഴിലാളി പ്രസ്ഥാനമാണു ലക്ഷ്യമാക്കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു.
പതാക
തിരുത്തുകമുകളിൽ പച്ചയും താഴെ ചുവപ്പും നിറത്തിലുള്ള പതാകയിൽ ഇടതു വശത്ത് ലംബമായി എസ്.ഡി.ടി.യു എന്ന് വെള്ള നിറത്തിൽ ആംഗലേയ അക്ഷരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു.
കേരളത്തിൽ
തിരുത്തുകഎസ്.ഡി.ടി.യു കേരള സംസ്ഥാന കമ്മിറ്റി 2012 മെയ് ഒന്നിന് നിലവിൽ വന്നു. പ്രമുഖ മനുഷ്യവകാശപ്രവർത്തകൻ ഗ്രോ വാസു ആണ് പ്രഥമ പ്രസിഡന്റ്. ഒ അലിയാർ എറണാകുളം ആണ് ജനറൽ സെക്രട്ടറി.[2]