റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ
ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബെർട്രാൻഡ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു. [2]
ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ പുഗ്‌വാഷ് കോൺഫറൻസ് കാനഡയിൽ സംഘടിപ്പിച്ചത്. [3] ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ Einstein, Albert; Russell, Bertrand (9 July 1955). The Russell-Einstein Manifesto. London.
{{cite book}}
: CS1 maint: location missing publisher (link) - ↑ Meeting the Russell-Einstein Challenge to Humanity by David Krieger, archived from the original on 2005-05-25, retrieved 2012 നവംബർ 3
{{citation}}
: Check date values in:|accessdate=
(help) - ↑ the Russell-Einstein Manifesto, archived from the original on 2000-08-16, retrieved 2012 നവംബർ 3
{{citation}}
: Check date values in:|accessdate=
(help)