റോയൽ ഏഷ്യാറ്റിക് സൊസൈറ്റി

(Royal Asiatic Society of Great Britain and Ireland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1823 ൽ ലണ്ടനിൽ രൂപം കൊണ്ടതാണ് റോയൽ ഏഷ്യാറ്റിക് സൊസൈറ്റി. 1784 ൽ സർ വില്യം ജോൺ കൊൽക്കത്തയിൽ സ്ഥാപിച്ച ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് കൊൽക്കത്തയുടെ ബ്രിട്ടീഷ് പ്രതിരൂപമാണിത്. ഹെൻട്രി തോമസ് കോളിബ്രൂക്ക് ആണ് സ്ഥാപകരിൽ പ്രമുഖൻ.

ചരിത്രം തിരുത്തുക

മുംബെ ഹൈക്കോടതിയിൽ മുഖ്യന്യായാധിപനായിരുന്ന ജെയിംസ് മക്കിന്റോഷിന്റെ ശ്രമഫലമായി 1804 നവംബർ 24 ന് ബോംബെ ലിറ്റററി സൊസൈറ്റി രൂപം കൊണ്ടു. ഇത് 1862 ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ബ്രിട്ടൻ ആന്റ് അയർലൻഡ് എന്ന സംഘടനയുടെ ഭാഗമായി. 1954 ൽ ഇത് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബോംബെ ആയി.

മൂല്യം തിരുത്തുക

ഇന്ത്യയിലേയും യൂറോപ്യനിലേയും ഭാഷകളിൽപ്പെടുന്ന ഒരുലക്ഷത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇതിനുള്ളത്. അത്യപൂർവ്വങ്ങളായ 15000 ത്തോളം പുസ്കകങ്ങളുണ്ട്. എഴുത്തോലയിലും കടലാസിലും എഴുതപ്പെട്ട കൈയെഴുത്തുപ്രതികളുടെ വിപുലശേഖരവും ഇവിടെയുണ്ട്. 1350 ൽ ഡാന്റേ എഴുതിയ ഡിവൈൻ കോമഡിയുടെ ഇറ്റാലിയൻ കൈയെഴുത്തുപ്രതി, പുസ്തകങ്ങൾ കൂടാതെ 12000- ത്തിലധികം നാണയങ്ങൾ, 1300- ൽപ്പരം ഭൂപടങ്ങൾ ഇവയും ഇതിന് സ്വന്തമായുണ്ട്.