കല്ലൂർവഞ്ചി
ചെടിയുടെ ഇനം
(Rotula aquatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി. (ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം.
കല്ലൂർവഞ്ചി | |
---|---|
കല്ലൂർവഞ്ചി ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Subfamily: | |
Genus: | |
Species: | R. aquatica
|
Binomial name | |
Rotula aquatica | |
Synonyms | |
Rhabdia lyciodes C.B.Clarke |
രൂപവിവരണം
തിരുത്തുകരണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം, കഷായം
- ഗുണം : ലഘു
- വീര്യം : ശീതം
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകവേരു്.
ഔഷധ ഗുണം
തിരുത്തുകമൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.