റോസ 'മിസ്റ്റർ ലിങ്കൺ'

(Rosa 'Mister Lincoln' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1964-ൽ പരിചയപ്പെടുത്തിയ കുറ്റിച്ചെടി വിഭാഗത്തിൽപ്പെട്ട വലിയ പൂക്കളുണ്ടാകുന്ന റോസ് (ഹൈബ്രിഡ് ടീ) ആണ് മിസ്റ്റർ ലിങ്കൺ. (AARS 1965).

റോസ 'മിസ്റ്റർ ലിങ്കൺ'
GenusRosa
Cultivar groupHybrid tea
Cultivar'Mister Lincoln'
OriginSwim & Weeks, 1964

ഈ ഉയരം കൂടിയ റോസാച്ചെടിയിലെ ചുവന്ന റോസാപ്പൂവ് അതിന്റെ സുഗന്ധത്തോടൊപ്പം (ഇതിന്റെ സുഗന്ധം 10 അടി വരെ അകലെ വായുവിൽ അറിയാൻ കഴിയുന്നു) കടുത്ത ചുവന്ന നിറവും അറിയപ്പെടുന്നു. ഇത് 1.2 മീറ്റർ ഉയരത്തിലും 1 മീറ്റർ വീതിയിലും വളരുന്നു. ഇലകൾ കടും പച്ച നിറമുള്ളതാണ്. മുകുളങ്ങൾ ചുവപ്പായിരിക്കും. ചുവപ്പ് നിറത്തിലുള്ള, വെൽവെറ്റ് പോലുള്ള ഇരട്ട പുഷ്പങ്ങൾ ഇതിൽ ഉണ്ടാകുന്നു. സാധാരണയായി പൂവിനു 30 മുതൽ 35 വരെ ദളങ്ങൾ കാണപ്പെടുന്നു. എല്ലാ കാലാവസ്ഥയിലും നന്നായി വളരുന്ന ഊർജ്ജസ്വലമായ ഒരു ചെടിയാണ് ഇത്.

"https://ml.wikipedia.org/w/index.php?title=റോസ_%27മിസ്റ്റർ_ലിങ്കൺ%27&oldid=3244408" എന്ന താളിൽനിന്ന് ശേഖരിച്ചത്