രോഹിത് ശർമ
രോഹിത് ഗുരുനാഥ് ശർമ്മ ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററും, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റനുമാണ്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായും എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരിലൊരാളായും കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കുമായി വലംകൈയ്യൻ ബാറ്റ്സ്മാനായി അദ്ദേഹം കളിക്കുന്നു. അദ്ദേഹത്തെ ലോക ക്രിക്കറ്റിൽ ഹിറ്റ്മാൻ എന്ന വിളിപേരിൽ അറിയപ്പെടുന്നു. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ചതായി പുൾ ഷോട്ട് കളിക്കുന്നതിൽ ഒരാളും ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും കൈവശം ഉള്ള അതി ചാരുതയോടെ ഷോട്ടുകൾ കളിക്കുന്ന ഒരാൾ കൂടി ആണ് രോഹിത്. രോഹിത് ന്റെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് 5 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കൊപ്പം, 2007 ടി20 ലോകകപ്പും 2013 ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടിയ ടീമിൽ അംഗമായിരുന്നു രോഹിത്. രണ്ട് ടൂർണമെന്റുകളുടെയും ഫൈനലിൽ കളിച്ചു. 2007 ടി20 ലോകകപ്പ് ഫൈനലിൽ 16 പന്തിൽ 30 റൺസ് നേടി പുറത്താവാതെ നിന്നു.
ഏകദിനത്തിൽ 3 ഡബിൾ സെഞ്ച്വറി നേടിയ അദ്ദേഹത്തെ ഹിറ്റ്മാൻ എന്നാണ് അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏക താരം ആണ് രോഹിത്
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ബൻസോദിൽ 1987 ഏപ്രിൽ 30 നാണ് രോഹിത് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ പൂർണിമ ശർമ്മ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ്. അദ്ദേഹത്തിന്റെ പിതാവ് ഗുരുനാഥ് ശർമ്മ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ സ്റ്റോർഹൗസിന്റെ കെയർടേക്കറായി ജോലി ചെയ്തിരുന്നു. അച്ഛന്റെ വരുമാനം കുറവായതിനാൽ ബോറിവലിയിലെ മുത്തശ്ശിമാരും അമ്മാവന്മാരുമാണ് രോഹിത് നെ വളർത്തിയത്. ഡോംബിവ്‌ലിയിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളെ അദ്ദേഹം വാരാന്ത്യങ്ങളിൽ മാത്രമേ സന്ദർശിക്കാറുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനുണ്ട് പേര് വിശാൽ ശർമ്മ.
1999ൽ അമ്മാവന്റെ പണവുമായി രോഹിത് ഒരു ക്രിക്കറ്റ് ക്യാമ്പിൽ ചേർന്നു. ക്യാമ്പിലെ അദ്ദേഹത്തിന്റെ പരിശീലകനായ ദിനേഷ് ലാഡ്, തന്റെ സ്കൂൾ സ്വാമി വിവേകാനന്ദ് ഇന്റർനാഷണൽ സ്കൂളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു, അവിടെ ലാഡ് പരിശീലകനായിരുന്നു, അവിടത്തെ ക്രിക്കറ്റ് സൗകര്യങ്ങൾ രോഹിത് ന്റെ പഴയ സ്കൂളിലേതിനേക്കാൾ മികച്ചതായിരുന്നു. ആ സ്കൂളിലെ ചിലവുകൾ രോഹിത് ന് താങ്ങാൻ ആവുന്നത് ആയിരുന്നില്ല എന്നാൽ ദിനേഷ് ലാഡ് രോഹിത് നു വേണ്ടി ഒരു സ്കോളർഷിപ്പ് സംഘടിപ്പിച്ചു നൽകി. ഒരു ഓഫ് സ്പിന്നറായിട്ടായിരുന്നു രോഹിത് ന്റെ തുടക്കം. ലാഡ് രോഹിത് ന്റെ ബാറ്റിംഗ് മികവ് കണ്ട് അദ്ദേഹത്തെ എട്ടാം സ്ഥാനത്തിൽ ബാറ്റിംഗ് ഇറങ്ങുന്നതിൽ നിന്ന് ഓപ്പണിങ് ലേക്ക് മാറ്റി. അതിന് ശേഷം ഹാരിസ് ആൻഡ് ഗിൽസ് ഷീൽഡ് സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു, ഓപ്പണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും നേടി.
2006 ലെ അണ്ടർ 19 ക്രിക്കറ്റ് ൽ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു രോഹിത് ആ ടൂർണമെന്റ് ൽ 6 മത്സരങ്ങളിൽ 41 അവറേജിൽ 205 റൺസും 3 അർദ്ധ സെഞ്ച്വറിയും, 4 വിക്കറ്റുകളും നേടി.
2007 ജൂൺ 23 ന് അന്താരാഷ്ട്ര ക്രിക്കറ്റ് ൽ അരങ്ങേറിയ രോഹിത് ഇന്ത്യൻ ടീമിൽ ശ്രെദ്ധിക്കപ്പെടുന്നത് 2007 ടി20 വേൾഡ് കപ്പിൽ ആണ്.. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നിർണായക മത്സരത്തിൽ കിട്ടിയ അവസരത്തിൽ തന്നെ മികവ് കാട്ടിയ രോഹിത് അന്ന് അർദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2007-08 ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ബാങ്ക് സീരിസിൽ സിഡ്‌നിയിൽ നടന്ന ആദ്യ ഫൈനലിൽ സച്ചിൻ ടെണ്ടുൽക്കറുമായി ചേർന്ന് 66 റൺസ് നേടി കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
2010 മെയ് 28 നാണ് സിംബാബ്‌വെയ്‌ക്കെതിരെ അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ച്വറി (114) നേടുന്നത്. എങ്കിലും ടീമിൽ ഒരു സ്ഥിര സാനിധ്യം ആവാൻ രോഹിത് നു കഴിഞ്ഞിരുന്നില്ല. 2009 ൽ ടെസ്റ്റിൽ അരങ്ങേറാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പരിക്ക് പറ്റി അവസരം നഷ്ടപ്പെടുന്നു.. കഴിവുള്ളവൻ എന്ന വിളിയുമായി വന്നവൻ സ്ഥിരത അല്ലാത്ത പ്രകടനങ്ങൾ കാരണം ടീമിൽ പലപ്പോഴും ഇടം പിടിക്കാതെ പോവുന്നു. തനിക്ക് പിന്നാലെ വന്നവർ ടീമിൽ ഇടം പിടിക്കുന്നു. പിന്നാലെ 2011 ഇന്ത്യയിൽ നടന്ന ലോക കപ്പ് ടീമിലും ഇടം പിടിക്കാൻ സാധിച്ചില്ല.
പക്ഷെ ഡോമസ്റ്റിക് ക്രിക്കറ്റിൽ വീണ്ടും ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ച് കൊണ്ട് ടീമിലേക്ക് തിരിച്ചു വന്നു. ഡോമസ്റ്റിക് ക്രിക്കറ്റിൽ അദ്ദേഹം മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ 2 രഞ്ജി ട്രോഫിയും ഒരു വിജയ് ഹസാരെ ട്രോഫിയും നേടിയിട്ടുണ്ട്
രോഹിത് ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ൽ 60+ അവറേജും തൃപ്പിൾ സെഞ്ച്വറി ഉൾപ്പെടെ 17 സെഞ്ച്വറികളും 4986 റൺസും ഉണ്ട്. 2013 ൽ നാലാം ഏകദിന മത്സരത്തിൽ രോഹിത് നെ ക്യാപ്റ്റൻ ധോണി ഓപ്പണിങ് പൊസിഷനിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. 257 എന്ന വിജയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 83 റൺസ് നേടി ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ശേഷം 2013 ലെ ഐപിഎൽ ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടി കിരീടം നേടിയതോടെ 2013 ചാമ്പ്യൻസ് ട്രോഫ ടീമിൽ ഇടം നേടുന്നു..
മിഡിൽ ഓർഡറിൽ ഇറങ്ങിയ രോഹിത് ആദ്യത്തെ 2 വാം അപ് മാച്ചുകളിൽ രോഹിത് പരിചയപ്പെട്ടു.. എന്നാൽ ധോണി സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ആദ്യത്തെ മാച്ചിൽ ശിഖർ ധവാനോടൊപ്പം രോഹിത് നോട് ഇണ്ണിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടുന്നു...കിട്ടിയ അവസരം പഴക്കാതെ ഒപ്പണിംഗ് വിക്കറ്റിൽ 127 റൺസിന്റ കൂട്ടു കെട്ടും 65 റൺസ് നേടുകയും ധാവന്റെ സെഞ്ച്വറിയുടെ മികവിൽ ആ മത്സരം ജയിക്കുകയും ചെയ്തു.. തുടച്ചയായ അടുത്ത മത്സരത്തിലും രോഹിത് അർദ്ധ സെഞ്ച്വറി നേടി ശേഷം ചാമ്പ്യൻസ് ട്രോഫി കിരീടം നേടുകയും ചെയ്തു അതായിരുന്നു രോഹിത് ന്റെ അന്താരാഷ്ട്ര കരിയറിലെ വാരിത്തിരിവ്.. ശേഷം തുടർച്ചയായി നല്ല പ്രകടനങ്ങൾ കാഴ്ച വെച്ച് ടീമിന്റെ സ്ഥിര സാനിധ്യം ആയി മാറി... വിശ്വാസ്തനായ ഓപ്പൺ എന്ന നിലയിലേക്ക് അദ്ദേഹം മാറി. അതെ വർഷം ഓസ്ട്രേലിയ ക്ക് എതിരായ സീരിസിൽ തന്റെ കരിയറിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി ഉൾപ്പെടെ മാൻ ഓഫ് ദി സീരീസ് ഉം സ്വന്തമാക്കി.. ശേഷം ടെസ്റ്റിൽ അരങ്ങേറ്റം ലഭിച്ച ആദ്യത്തെ 2 ഇന്നിങ്സിലും സെഞ്ച്വറി നേടി ടെസ്റ്റ് ടീമിലേക്ക് വരവറിയിച്ചു... ടെസ്റ്റിൽ അരങ്ങേറ്റം ഗംഭീരം ആയിരുന്നെങ്കിലും ശേഷം മങ്ങി പോവുന്ന കാഴ്ചയാണ് കണ്ടത് ആറാം നമ്പറിൽ ആയിരുന്നു രോഹിത് ടെസ്റ്റിൽ ഇറങ്ങിയിരിയുന്നത്...
എന്നാലും ഏകദിന ടി20 ടീമിലെ സ്ഥിര സാനിധ്യം ആയിരുന്ന രോഹിത് പല റെക്കോർഡുകളും സ്വന്തമാക്കി...2015 വേർഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശ് നു എതിരെ ലോകകപ്പിലെ ആദ്യത്തെ സെഞ്ച്വറി നേടുകയും ചെയ്തു. 2017 ചാമ്പ്യൻസ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ചു..
2011 വേൾഡ് കപ്പിൽ ഇടം നേടാൻ കഴിയാതെ പോയവൻ 2019 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആയി മാറി... ഈ ഫോം 2019 ൽ സൗത്ത് ആഫ്രികയ്ക് എതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിലെ ടീമിലെ പ്ലെയിങ് ഇലവനിൽ ഇടം നേടാൻ സഹായിച്ചു...ആറാം നമ്പറിൽ ഇറങ്ങിക്കൊണ്ട് ഇരുന്ന രോഹിത് അന്ന് ആദ്യമായി ടെസ്റ്റിൽ ഓപ്പണറുടെ കൂപയാമണിഞ്ഞു. ഓപ്പണർ ആയി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി ആ സീരിസിൽ മൊത്തം ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പെടെ 3 സെഞ്ച്വറി നേടി മാൻ ഓഫ് ദി സീരിസും സ്വന്തമാക്കി..
ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടുന്ന താരം കൂടി ആണ് രോഹിത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി ഉള്ള റെക്കോർഡും (4 എണ്ണം) രോഹിത് ന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരവും ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരവും T20 യിൽ 10000 റൺസ് ഉള്ള താരവും ഏകാദിനത്തിൽ 10000 റൺസ് ഉള്ള താരവും ആദ്യത്തെ 2 ടെസ്റ്റ് മത്സരങ്ങളിൽ 2 സെഞ്ച്വറി ഉള്ള താരവും അന്താരാഷ്ട്ര മത്സരങ്ങളിൽ 200 ക്യാച്ചുകൾ ഉള്ള താരവും ഏകദിനത്തിൽ ഏറ്റവും കൂടുതൽ 150+ റൺസ് ഉള്ള താരവും 18000 അന്താരാഷ്ട്ര റൺസ് ഉള്ള താരവും ഇന്ത്യക്ക് വേണ്ടി ഏകദിനം, ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരവും ഏകദിനത്തിൽ 300 സിക്സ് ഉള്ള താരവും അന്താരാഷ്ട്ര ടി20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വേഗത്തിൽ 100 റൺസ് നേടിയ താരവും കൂടി ആണ് രോഹിത്
100 അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ക്യാപ്റ്റൻ ആയി മാറി
ഒരു ഏകദിന മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (264) എന്ന ലോക റെക്കോർഡ് നിലവിൽ രോഹിത് ന്റെ പേരിലാണ്, കൂടാതെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരവും ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി ഉള്ള താരവും ആണ് രോഹിത്. 2019-ലെ ICC പുരുഷ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് അദ്ദേഹം നേടി. രോഹിത് ന് രണ്ട് ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്, 2015-ൽ അർജുന അവാർഡും 2020-ൽ മേജർ ധ്യാന് ചന്ദ് ഖേൽ രത്‌നയും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2018 ഏഷ്യാ കപ്പും 2023 ഏഷ്യാ കപ്പും 2018 നിദഹാസ് ട്രോഫിയും 2022 ബോർഡർ ഗവസ്കർ ട്രോഫിയും നേടി.
2019 ലോക കപ്പിൽ ആകെ 648 റൺസ് നേടിയ രോഹിത് ആ ടൂർണമെന്റ് ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആവുകയും ഗോൾഡൻ ബാറ്റ് അവാർഡ് നേടുകയും ചെയ്തു.
രോഹിത് 5 പ്രാവശ്യം ഐസിസി യുടെ ഏകദിന ടീം ഓഫ് ദി ഇയർ ടീമിലും ഒരു പ്രാവശ്യം ടെസ്റ്റ് ടീം ഓഫ് ദി ഇയർ ടീമിലും 2010-2020 ദാശബ്ദത്തിലെ ഏകദിന, ടി20 ടീമിലും 2019 ലെ ഐസിസി യുടെ വേൾഡ് കപ്പ് ടീമിലും 2014 ടി20 വേൾഡ് കപ്പ് ടീമിലും ഇടം നേടി
ഇത് കൂടാതെ ഒരു പ്രാവശ്യം വിസ്‌ഡന്റെ ലീഡിങ് ക്രിക്കറ്റ്ർ ആവുകയും , 2 സിയറ്റ് അവാർഡും 3 ഇഎസ്പിഎൻ അവാർഡും 2 ജിക്യു അവാർഡും ഒരു ശിവ് ചത്രപതി സ്റ്റേറ്റ് സ്പോർട്സ് അവാർഡും ഒരു ഇന്ത്യൻ സ്പോർട്സ് ഹോണർസ് അവാർഡും നേടിയിട്ടുണ്ട്.
ഒരു താരം ആയി ഇന്ത്യൻ ടീമിൽ രോഹിത് 4 ഏഷ്യ കപ്പ് ട്രോഫികൾ, 3 ബോർഡർ ഗവസ്കർ ട്രോഫികൾ, 4 ടെസ്റ്റ് മേസുകൾ എന്നിവ നേടിയിട്ടുണ്ട്
ക്രിക്കറ്റ് ന്റെ മൂന്നു ഫോർമാറ്റിലും റാങ്കിങ് ൽ ആദ്യ 10 ൽ വന്ന 3 ഇന്ത്യൻ തീരങ്ങളിൽ ഒരാളാണ് രോഹിത്
രോഹിത് ഐപിഎൽ ഡെക്കാൻ ചാർജർസ് നു വേണ്ടി ആണ് 2008, 2009 സീസണുകളിൽ കളിച്ചത്. 2009 ൽ കപ്പ് നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹം. ആ സീസണിൽ അദ്ദേഹം 365 റൺസും ഒരു ഹാറ്റ് ട്രിക്ക് ഉൾപ്പെടെ 11 വിക്കറ്റും എമെർജിങ്ങ് പ്ലേയർ അവാർഡും നേടി.
2011 ൽ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ 2 മില്യൺ ഡോളറിനു സ്വന്തമാക്കി. അതിന് ശേഷം 2012 ൽ അദ്ദേഹം ഐപിഎൽ ലെ ആദ്യത്തെ സെഞ്ച്വറി നേടി. 2013 ൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം 5 ഐപിഎൽ കിരീടംങ്ങളും 1 ചാമ്പ്യൻസ് ലീഗ് കിരീടംവും ടീമിന് നേടികൊടുത്തു. രോഹിത് ന് ഐപിഎൽ ൽ 6000+ റൺസും 2 ഐപിഎൽ ഫൈനലിൽ 2 അർദ്ധ സെഞ്ച്വറിയും ഒരു ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദി മച്ചും 250+ സിക്സ്സറുകളും 19 മാൻ ഓഫ് ദി മാച്ച് അവാർഡുകളും ഉണ്ട്.
2015 ഡിസംബർ 13-ന് രോഹിത് തന്റെ പ്രണയിനി ആയിരുന്ന റിതിക സജ്‌ദെഹ് നെ വിവാഹം കഴിച്ചു. 5 വയസുള്ള ഒരു പെൺ കുട്ടിയാണ് അവർക്കുള്ളത് പേര് സമൈറ
216 കോടിയാണ് രോഹിത് ന്റെ മൊത്തം ആസ്തി. രോഹിത് ന് മുംബയിൽ 30 കോടി രൂപയുടെ വീടും അലിബാഗിൽ 9 കോടി രൂപയുടെ ഫം ഹൌസും കണ്ടാലയിൽ 5 കോടി രൂപയുടെ ബംഗ്ലാവും 4 കോടി രൂപയുടെ ലമ്പോർഗിനി കാറും (13 കോടി രൂപയോളം വില വരുന്ന മൊത്തത്തിൽ 12 ഓളം വാഹനങ്ങൾ) 8 കോടി രൂപയോളം വില വരുന്ന 9 വച്ചുകളും ഉണ്ട്. ഐപിഎൽ തന്റെ ഒരു വർഷത്തെ വേതനം 16 കോടി രൂപയാണ്. ഇന്ത്യൻ ടീമിന്റെ എ പ്ലസ് ഗ്രേഡ് ക്രിക്കറ്റർ ആയ രോഹിത് ന് ഇന്ത്യൻ ടീമിൽ ഒരു വർഷം 7 കോടി രൂപയും ഓരോ ടെസ്റ്റ് മത്സരത്തിൽ 15 ലക്ഷവും ഓരോ ഏകദിന മത്സരത്തിൽ 6 ലക്ഷം രൂപയും ഓരോ ടി20 അന്താരാഷ്ട്ര മത്സരത്തിൽ 3 കോടി രൂപയും വീതം ലഭിക്കുന്നു. രോഹിത് കർണാടകയിലും അമേരിക്കയിലും ഉള്ള ക്രിക് കിങ്ടം എന്ന ക്രിക്കറ്റ് അക്കാഡമിയുടെ ഉടമസ്ഥൻ കൂടിയാണ്
രോഹിത് 60 ഓളം ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
നിലവിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോള്ളോവെർസ് ഉള്ള രണ്ടാമത്തെ ക്രിക്കറ്റ് താരം ആണ് രോഹിത്. വിരാട്ട് കോഹ്ലിയാണ് ഒന്നാമത്തെ താരം
ക്രിക്കറ്റിന് പുറത്ത്, മൃഗക്ഷേമ കാമ്പെയ്‌നുകളുടെ സജീവ പിന്തുണക്കാരനാണ് രോഹിത്.. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുടെ ഔദ്യോഗിക അംബാസഡറായ അദ്ദേഹം പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) അംഗവുമാണ്.
അവലംബം
തിരുത്തുക