റോഷെ ലിമിറ്റ്
(Roche limit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പ്രപഞ്ച വസ്തു (ഗ്രഹം, നക്ഷത്രം, ഗാലക്സി) മറ്റൊരു വസ്തുവിന്റെ പ്രവേഗത്തെ നിഷ്ഫലമാക്കി സ്വന്തം ഗുതുത്വാകർഷണ വലയത്തിനുള്ളിൽ അകപ്പെടുത്താൻ സാധിക്കുന്ന ദൂരമാണ് റോഷെ ലിമിറ്റ് അഥവാ റോഷെ പരിധി. ഈ അകപ്പെടുത്തൽ രണ്ടാമത്തെ വസ്തുവിന്റെ പ്രവേഗം, പിണ്ഡം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഡവേർഡ് റോഷെ എന്ന ഫ്രഞ്ച് ജ്യോതി ശാസ്ത്രഞ്ജൻ ആണു ഈ പരിധി കൃത്യമായി നിർവചിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.