റോബിൻ ഗിബ്‌

(Robin Gibb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് സംഗീതലോകത്ത് നിറഞ്ഞുനിന്ന ബീജീസ് സംഗീത സംഘത്തിലെ അംഗമായിരുന്നു റോബിൻ ഗിബ് (22 ഡിസംബർ 1949 – 20 മേയ് 2012)

റോബിൻ ഗിബ്‌
Robin Gibb (Bee Gees) - TopPop 1973 1.png
Robin Gibb performs on the Dutch television network AVRO programme TopPop in 1973.
ജീവിതരേഖ
ജനനനാമംRobin Hugh Gibb
ജനനം(1949-12-22)22 ഡിസംബർ 1949
Douglas, Isle of Man
മരണം20 മേയ് 2012(2012-05-20) (പ്രായം 62)
London, England
സംഗീതശൈലിPop, soft rock, adult contemporary, disco[1]
തൊഴിലു(കൾ)Singer-songwriter
ഉപകരണംVocals, piano, violin, guitar, bass guitar
സജീവമായ കാലയളവ്1958–2012
ലേബൽPolydor, RSO, Mirage
Associated actsBee Gees
വെബ്സൈറ്റ്Official website

ജീവിതരേഖതിരുത്തുക

1949 ഡിസംബർ 22ന് ഇംഗ്ലണ്ടിനും അയർലൻഡിനും മധ്യേയുള്ള ഐൽ ഓഫ് മാനിൽ ജനിച്ചു. 1963-ൽ സ്വന്തമായി ആദ്യ ആൽബം 'ദ ബാറ്റിൽ ഓഫ് ദ ബ്ലൂ ആൻഡ് ദ ഗ്രേ' പുറത്തിറക്കി.

റോബിനും സഹോദരങ്ങളായ ബാരി, മൗറിസ് എന്നിവരും ചേർന്ന് 1958-ലാണ് ബീജീസ് സ്ഥാപിച്ചത്. പാശ്ചാത്യ സംഗീതത്തെ അടിമുടി മാറ്റിമറച്ച ബാൻഡായിരുന്നു ബീ ജീസ്. 1960കളിലും 70കളിലും ഡിസ്കൊ ഡാൻസുകൾക്ക് അകമ്പടിയായത് ഗിബിൻറെ സംഗീതമാണ്. സ്റ്റെയ്ൻ എലൈവ്, ജീവ് ടാൽക്കിൻ, നൈറ്റ് ഫെവർ എന്നീ ഗാനങ്ങളിലൂടെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകൾ ബീ ജീസിൻറേതായി പുറത്തുവന്നു. ബാൻഡിൽ പാട്ടുകളുടെ വരികൾ എഴുതിയിരുന്നതും ഗിബ് ആയിരുന്നു.അദ്ദേഹം നിരവധി സംഗീത ആൽബങ്ങൾ നിർമ്മിക്കുകയും ചെയ്തു. ബീജീസ് സഹോദരന്മാരിൽ ബാരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. റെക്കോഡുകൾ നിരവധി വാരിക്കൂട്ടിയ ബീ ജീസിൽ വിളളലുണ്ടായതു സഹോദരൻ മൗറിൻറെ മരണത്തോടെയാണ്.[2] രണ്ടാം ഭാര്യ ഡ്വിനയും മക്കളായ സ്‌പെൻസർ, റോബിൻ ജോൺ, മെലിസ

ആൽബങ്ങൾതിരുത്തുക

1967-ൽ 'മസാച്യുസെറ്റ്‌സ്' എന്ന പേരിൽ ബ്രിട്ടനിലെ ആദ്യ ആൽബം പുറത്തിറക്കി. 'ലോൺലി ഡെയ്‌സ്', 'ഹൗ കാൻ യു മെൻഡ് എ ബ്രോക്കൺ ഹാർട്ട്', 'മെയ്ൻ കോഴ്‌സ്' 'സ്റ്റേയിങ് എലൈവ്', 'ഹൗ ഡീപ് ഇസ് യുവർ ലവ്', 'നൈറ്റ് ഫീവർ' തുടങ്ങിയവ ബീജീസിന്റെ പ്രസിദ്ധമായ ആൽബങ്ങളാണ്.[3]

അവലംബംതിരുത്തുക

  1. Summers, Kim. "Robin Gibb". Allrovi. ശേഖരിച്ചത് May 20, 2012.
  2. http://www.metrovaartha.com/2012/05/22075136/ROBIN-GIB-20120522.html
  3. http://www.mathrubhumi.com/online/malayalam/news/story/1616336/2012-05-22/world

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോബിൻ_ഗിബ്‌&oldid=3341873" എന്ന താളിൽനിന്ന് ശേഖരിച്ചത്