റോഡ് വിത്ത് സിപ്രെസ്സ് ആന്റ് സ്റ്റാർസ്
വിൻസന്റ് വാൻഗോഗ് വരച്ച ചിത്രം
(Road with Cypress and Star എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ട്രി റോഡ് ഇൻ പ്രൂവെൻസ് ബൈ നൈറ്റ് എന്നറിയപ്പെടുന്ന 'റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ്, എന്നത് ഡച്ച് പോസ്റ്റ് ഇപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗ് 1890-ൽ വരച്ച ഒരു ഓയിൽപെയിന്റിങ്ങാണ്.ഇതാണ് അദ്ദേഹം ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന സെയിന്റ് റെമി-ഡി പ്രൂവെൻസിൽ വച്ച് വരച്ച അവസാനത്തെ ചിത്രം.[1]ക്രോളെർ മുള്ളർ മ്യൂസിയത്തിൽ വാൻ ഗോഗ് ശേഖരിച്ച ചിത്രങ്ങളുടെ വൻ ശേഖരത്തിൽ ഒന്നാണിത്.നെതർലാണ്ടിലെ ഒറ്റേർലോ -യിൽ സ്ഥിതിചെയ്യുന്ന ഹോഗ് വെലൂവെ നാഷ്ണൽ പാർക്കിലാണ് ഇതിപ്പോൾ ഉള്ളത്.
റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ് | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
തരം | ഓയിൽ പെയിന്റിങ്ങ് |
സ്ഥാനം | ക്രോളർ മുള്ളർ മ്യൂസിയം, ഒറ്റേർലോ, നെതർലാണ്ട്സ് |
അവലംബം
തിരുത്തുക- ↑ Maurer 1998, p. 106.
പുറംകണ്ണികൾ
തിരുത്തുകRoad with Cypress and Star എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Van Gogh, paintings and drawings: a special loan exhibition, a fully digitized exhibition catalog from The Metropolitan Museum of Art Libraries, which contains material on this painting (see index)