വലതുപക്ഷ രാഷ്ട്രീയം

(Right-wing politics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലനിൽക്കുന്ന സാമൂഹ്യ വിഭജനം അഥവാ സാമൂഹ്യ ഉച്ചനീചത്വങ്ങൾ അനിവാര്യമാണെന്നും സ്വാഭാവികമാണെന്നും സാധാരണമാണെന്നും അനുഗുണമാണെന്നും വാദിക്കുന്ന രാഷ്ട്രീയ നിലപാടിനെ അഥവാ പ്രവർത്തനങ്ങളെയാണ് വലതു പക്ഷം എന്നു വിശേഷിപ്പിക്കുന്നത്. സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വാഭാവിക നീതിയുടെയും നാട്ടുനടപ്പിന്റെയും ഒക്കെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്ന ഈ വിഭാഗം പല തരത്തിലുണ്ടെങ്കിലും നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥ അല്ലെങ്കിൽ സാമൂഹ്യവ്യവസ്ഥ അതേപടിയോ, പരിഷ്കാരങ്ങൾക്ക് വിധേയമാക്കിയോ തുടരാമെന്ന പൊതുനിലപാട് ഇക്കൂട്ടരെല്ലാം സ്വീകരിക്കുന്നു. [1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വലതുപക്ഷ_രാഷ്ട്രീയം&oldid=2306418" എന്ന താളിൽനിന്ന് ശേഖരിച്ചത്