റെയ്നോൾഡ്സ് സംഖ്യ
(Reynolds number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ്രവബലതന്ത്രത്തിൽ ഒരു വസ്തുവിന്മേൽ പ്രവർത്തിക്കുന്ന ജഡത്വബലവും, ശാന്യബലവും തമ്മിലുള്ള അനുപാതത്തെ റെയ്നോൾഡ്സ് സംഖ്യ എന്ന് വിളിക്കുന്നു. ഈ ഒരു സങ്കൽപം ആദ്യമായി അവതരിപ്പിച്ചത് ജോർജ് ഗബ്രിയേൽ സ്റ്റോക്ക്‌സ് ആണ്. പിന്നീട് ഓസ്‌ബോൺ റെയ്നോൾഡ് ഇതിനെ വ്യാപകമായി ഉപയോഗപ്പെടുത്തി.[1]
വിവരണം
തിരുത്തുകഒരു ദ്രവത്തിന്റെ ഒഴുക്കിനെ അതിൻറെ റെയ്നോൾഡ്സ് സംഖ്യയുടെ അടിസ്ഥാനത്തിൽ മൂന്ന് മേഘകളായി തരം തിരിക്കാം
- ലാമിനാർ മേഖല - ഇവിടെ പൊതുവേ റെയ്നോൾഡ്സ് സംഖ്യ കുറവായിരിക്കും
- ട്രാൻസിഷൻ മേഖല - ഇവിടെ ഒഴുക്ക് ലമിനാറിൽ നിന്നും ടര്ബുലന്റ്റിലേക്ക് നീങ്ങുന്നു
- ടര്ബുലന്റ്റ് മേഖല - ഇവിടെ റെയ്നോൾഡ്സ് സംഖ്യ കൂടുതലായിരിക്കും
ഒരു കുഴലിലൂടെ ഒഴുക്കുന്ന ദ്രവത്തിന്റെ റെയ്നോൾഡ്സ് സംഖ്യ
Re=ρvDH/μ[2] ഇവിടെ ρ ദ്രവത്തിന്റെ സാന്ദ്രത,v ഒഴുക്കിന്റെ വേഗം, DH ഹൈഡ്രോളിക് വ്യാസം, μ ഡയനാമിക് വിസ്കോസിറ്റി എന്നിങ്ങനെയാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-04-29.
- ↑ http://scienceworld.wolfram.com/physics/ReynoldsNumber.html