രാജമാതാ വിജയ രാജെ സിന്ധ്യ മെഡിക്കൽ കോളേജ്, ഭിൽവാര

(Rajmata Vijaya Raje Scindia Medical College, Bhilwara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാനിലെ ഭിൽവാരയിലുള്ള ഒരു സമ്പൂർണ്ണ തൃതീയ മെഡിക്കൽ കോളേജാണ് രാജമാതാ വിജയ രാജെ സിന്ധ്യ മെഡിക്കൽ കോളേജ്, ഭിൽവാര. ഭിൽവാര മെഡിക്കൽ കോളേജ് എന്നും അറിയപ്പെടുന്ന ഇത് 2018-ലാണ് സ്ഥാപിതമായത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദവും നഴ്‌സിംഗ്, പാരാ മെഡിക്കൽ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവുമുണ്ട്. നാഷണൽ എലിജിബിലിറ്റി, എൻട്രൻസ് ടെസ്റ്റ് എന്നിവയിലൂടെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള എംബിബിഎസ് വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്. ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയും ഭിൽവാരയിലെ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലും ഈ കോളേജുമായി ബന്ധപ്പെട്ട ആശുപത്രികളാണ്. കോളേജ് 2018 ഓഗസ്റ്റ് മുതൽ എംബിബിഎസ് കോഴ്സ് ആരംഭിച്ചു.[1][2]

രാജമാതാ വിജയ രാജെ സിന്ധ്യ മെഡിക്കൽ കോളേജ്, ഭിൽവാര
തരംമെഡിക്കൽ കോളേജ് ആശുപത്രി
സ്ഥാപിതം2018
മേൽവിലാസംBhilwara, രാജസ്ഥാൻ, ഇന്ത്യ
അഫിലിയേഷനുകൾരാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്https://education.rajasthan.gov.in/content/raj/education/bhilwara-medical-college--bhilwada/en/home.html#

കോഴ്സുകൾ

തിരുത്തുക

ഭിൽവാരയിലെ രാജ്മാതാ വിജയ രാജെ സിന്ധ്യ മെഡിക്കൽ കോളേജ് കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദവും നഴ്‌സിംഗ്, പാരാ മെഡിക്കൽ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. നാഷണൽ എലിജിബിലിറ്റി, എൻട്രൻസ് ടെസ്റ്റ് എന്നിവയിലൂടെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്.

  1. "Churu Medical College named after Deendayal, to start from Aug 28 | Jaipur News - Times of India". The Times of India.
  2. "17 New Medical Colleges opening in the Nation; 2330 New MBBS Seats". 21 May 2018.