രാജകുമാരി അമൃതകൗർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Rajkumari Amrit Kaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയായിരുന്നു രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964) .സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു.

രാജ്‌കുമാരി അമൃത് കൗർ
ജനനം2 ഫെബ്രുവരി 1889
മരണം2 ഒക്ടോബർ 1964
സംഘടന(കൾ)Indian National Congress, St. John’s Ambulance Corps, Tuberculosis Association, Indian Red Cross, All India Institute of Medical Sciences
പ്രസ്ഥാനംIndian Independence movement

ജീവചരിത്രം

തിരുത്തുക

രാജാ ഹർണാംസിങ്ങിന്റെ ഏക പുത്രിയായി ലഖ്‌നൗവിലെ കപൂർത്തല രാജവംശത്തിൽ 1889 ഫെ. 2-ന് അമൃതകൌർ ജനിച്ചു. രാഷ്ട്രീയസാമൂഹികരംഗങ്ങളിൽ ബാല്യം മുതൽ സജീവമായ പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. കപൂർത്തല രാജകുടുംബത്തിൽ പിറന്ന അവർ മാതാപിതാക്കളോടൊപ്പം ക്രിസ്തുമത വിശ്വാസിയായി. ഇംഗ്ളണ്ടിൽ ഉപരിവിദ്യാഭ്യാസം നേടി ഇന്ത്യയിൽ തിരിച്ചെത്തിയശേഷം സാമൂഹിക സേവനത്തിലാണ് ഇവരുടെ ശ്രദ്ധ തിരിഞ്ഞത്. അഖിലേന്ത്യാ വനിതാസമ്മേളനം തുടങ്ങിയ കാലം (1927) മുതൽ അതിൽ അംഗമായിരുന്നു അമൃതകൌർ. 1933-ൽ ബ്രിട്ടിഷ് പാർലമെന്റിന്റെ സെലക്ട് കമ്മറ്റി മുൻപാകെ ഈ സംഘടനയ്ക്കുവേണ്ടി ഇവർ തെളിവു നല്കുകയുണ്ടായി. ഗാന്ധിജിയുടെ സെക്രട്ടറി എന്ന നിലയിൽ 16 കൊല്ലം ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെത്തുടർന്ന് ജയിൽ വാസം അനുഭവിച്ചു. 1946-ൽ യുനെസ്കോ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിന്റെ ഉപനേതാവായിരുന്നു ഇവർ. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായ ഇവർ 1957 വരെ തത്സ്ഥാനം വഹിച്ചു. 1964 വരെ രാജ്യസഭാംഗമായിരുന്നു. 1950-ൽ ലോകാരോഗ്യസംഘടനയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സംഘടനയുടേയും അധ്യക്ഷയായിരുന്നിട്ടുണ്ട്. അഖിലേന്ത്യാ സ്പോർട്സ് കൌൺസിലിന്റെ അധ്യക്ഷയായും ഇവർ സേവനം അനുഷ്ഠിച്ചിരുന്നു. 1964 ഫെ. 6-ന് അമൃതകൌർ നിര്യാതയായി.

"https://ml.wikipedia.org/w/index.php?title=രാജകുമാരി_അമൃതകൗർ&oldid=3424352" എന്ന താളിൽനിന്ന് ശേഖരിച്ചത്