രാജീവ് ഗാന്ധി ദേശീയ നിയമ സർവ്വകലാശാല
(Rajiv Gandhi National University of Law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(December 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പഞ്ചാബിലെ പട്യാല ആസ്ഥാനമായി 2006 സ്ഥാപിതമായ ഒരു നിയമ സർവ്വകലാശാലയാണ് രാജീവ് ഗാന്ധി ദേശീയ നിയമ സർവ്വകലാശാല (അഥവാ രാജീവ് ഗാന്ധി നാഷണൽ ലോ യൂണിവേഴ്സിറ്റി, പഞ്ചാബ്)[1].
സ്ഥാപിതം | 2006 |
---|---|
ചാൻസലർ | ചീഫ്ജസ്റ്റിസ്, പഞ്ചാബ് - ഹരിയാന ഹൈ കോടതി |
വൈസ്-ചാൻസലർ | പ്രൊഫ.(ഡോ.)പരംജിത്ത് സിംഗ് ജസ്വാൾ |
സ്ഥലം | പാട്ട്യാല, പഞ്ചാബ്, ഇന്ത്യ |
ക്യാമ്പസ് | 50 ഏക്കർ (0.20 കി.m2) |
അഫിലിയേഷനുകൾ | ഇന്ത്യൻ ബാർ കൗൺസിൽ, യു.ജി.സി. |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ചരിത്രം
തിരുത്തുകആഗോളവത്കരണത്തിന്റേയും ഉദാരവത്കരണത്തിന്റേയും കാലത്ത് രാജ്യത്തെ നിയമ വിദ്യാഭ്യാസ രംഗത്ത് പുത്തൻ ഉണർവ്വ് നൽകുക എന്ന ഉദ്ദേശത്തോടെ പഞ്ചാബ് നിയമസഭ പാസ്സാക്കിയ രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ, പഞ്ചാബ് ആക്റ്റ്, 2006 (2006ലെ പഞ്ചാബ് ആക്റ്റ് നമ്പർ 12) വഴിയാണ് ഈ സർവ്വകലാശാല നിലവിൽ വന്നത്.[2]
കോഴ്സുകൾ
തിരുത്തുക- ബി.എ എൽ.എൽ.ബി (ഹോണേഴ്സ്) - പഞ്ചവത്സരം
- എൽ.എൽ.എം
- പി.എച്ച്.ഡി - ലോ & സോഷ്യൽ സയൻസ് (നിയമവും സാമൂഹ്യ ശാസ്ത്രവും) - ഫുൾടൈം & ഹാഫ്ടൈം[3]
പ്രവേശനം
തിരുത്തുകദേശീയ നിയമ പൊതു പ്രവേശന പരീക്ഷ (കോമൺ ലോ എന്ട്രൻസ് ടെസ്റ്റ് - ക്ലാറ്റ്) വഴി മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്.[4]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ആർ.ജി.എൻ.യു.എൽ സ്റ്റുഡൻറ് ലോ റിവ്യൂ
- ആർ.ജി.എൻ.യു.എൽ ഫിനാൻഷ്യൽ (സാമ്പത്തിക) - മർക്കന്റൈൽ (വ്യാപാര) ലോ റിവ്യൂ
- ആർ.ജി.എൻ.യു.എൽ ജേർണൽ ഓഫ് സോഷ്യൽ സയൻസ് (ആർ.ജി.എൻ.യു.എൽ സാമൂഹ്യ ശാസ്ത്ര പ്രസിദ്ധീകരണം)
- ആർ.ജി.എൻ.യു.എൽ ബുക്ക് സീരീസ് ഓൺ കോർപ്പറേറ്റ് ലോ ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് (കോർപ്പറേറ്റ് നിയമവുമായി ബന്ധപ്പെട്ടത്)
- ആർ.ജി.എൻ.യു.എൽ ടൈംസ്[5]
അവലംബം
തിരുത്തുക- ↑ https://rgnul.ac.in/page.aspx?page=2
- ↑ https://rgnul.ac.in/PDF/72e14666-9dbc-4351-8a85-7331dc758f72.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2016-07-14.
- ↑ https://clat.ac.in/wp-content/uploads/2016/01/01RGNUL-Brochure.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://rgnul.ac.in/page.aspx?page=93