രാജേഷ് പൈലറ്റ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Rajesh Pilot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആറ് തവണ ലോക്സഭാംഗം, നാല് തവണ കേന്ദ്രമന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു രാജേഷ് പൈലറ്റ് (1945-2000) സച്ചിൻ പൈലറ്റ് ഇദ്ദേഹത്തിൻ്റെ മകനാണ്.[1][2][3][4]

രാജേഷ് പൈലറ്റ്
കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി(സംസ്ഥാന ചുമതല)
ഓഫീസിൽ
1993-1995
പ്രധാനമന്ത്രിപി വി നരസിംഹ റാവു
ലോക്‌സഭാംഗം
ഓഫീസിൽ
1999, 1998, 1996, 1991, 1984, 1980
മണ്ഡലം
  • ദൗസ
  • ഭരത്പ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1945 ഫെബ്രുവരി 10
ബൈദുപ്പുര, ഘാസിയാബാദ്, ഉത്തർ പ്രദേശ്
മരണംജൂൺ 11, 2000(2000-06-11) (പ്രായം 55)
ജയ്പ്പൂർ, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിരമ പൈലറ്റ്
കുട്ടികൾസച്ചിൻ പൈലറ്റ്, സരിക
Military career
NicknameNeta Ji
ദേശീയത India
വിഭാഗം Indian Air Force
ജോലിക്കാലം1966–1979
പദവി Squadron Leader
യുദ്ധങ്ങൾIndo-Pakistani War of 1971
As of 25 മെയ്, 2024
ഉറവിടം: Jagran josh

ജീവിത രേഖ

തിരുത്തുക

ഉത്തർ പ്രദേശിലെ ഘാസിയാബാദ് ജില്ലയിലെ ബൈദുപ്പുരയിൽ ജയ് ദയാൽ സിംഗിൻ്റെ മകനായി 1945 ഫെബ്രുവരി പത്തിന് ജനനം. രാജേഷ് പ്രസാദ് സിംഗ് ബിദൂരി എന്നാണ് ശരിയായ പേര്. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ രാജേഷ് പൈലറ്റ് എന്നറിയപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1966-ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു പൈലറ്റ് ഓഫീസറായി വ്യോമസേന ജീവിതമാരംഭിച്ച രാജേഷ് പൈലറ്റ് സുഹൃത്തായ രാജീവ് ഗാന്ധിയുടെ സ്വാധീനത്തിൽ 1979-ൽ സ്ക്വാഡ്രൺ ലീഡർ റാങ്കിലിരിക്കെ വ്യോമസേനയിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിൽ ചേർന്നു.

1979-ൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായി രാജസ്ഥാൻ പ്രവർത്തന കേന്ദ്രമാക്കിയ രാജേഷ് പൈലറ്റ് 1980-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭരത്പ്പൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി പാർലമെൻ്റംഗമായി.

1984-ൽ ദൗസ മണ്ഡലത്തിൽ നിന്നും ലോക്സഭാംഗമായി. 1985-1989, 1991-1996 എന്നീ വർഷങ്ങളിൽ കേന്ദ്ര മന്ത്രിയായിരുന്ന രാജേഷ് 1991, 1996, 1998, 1999 എന്നീ വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ദൗസ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തി.

2000 ആണ്ട് ജൂൺ മാസം പതിനൊന്നാം തീയതി രാജസ്ഥാനിലെ ജയ്പ്പൂരിൽ വച്ചുണ്ടായ കാർ അപകടത്തിൽ പെട്ട് 55-ആം വയസിൽ അന്തരിച്ചു.[5]

പ്രധാന പദവികളിൽ

  • 1966 : വ്യോമസേനയിൽ ചേർന്നു,പൈലറ്റ് ഓഫീസർ റാങ്ക്
  • 1971 : ഫ്ലൈറ്റ് ലഫ്റ്റനൻ്റ് റാങ്ക്
  • 1977 : സ്ക്വാഡ്രൺ ലീഡർ റാങ്ക്
  • 1979 : വ്യോമസേനയിൽ നിന്ന് വി.ആർ.എസ് എടുത്ത് രാഷ്ട്രീയത്തിൽ
  • 1979 : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗം
  • 1980 : ലോക്സഭാംഗം, ഭരത്പ്പൂർ(1)
  • 1984 : ലോക്‌സഭാംഗം, ദൗസ(2)
  • 1985-1989 : കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹ മന്ത്രി
  • 1987 : ജയ് ജവാൻ ജയ് കിസാൻ ട്രസ്റ്റ് രൂപീകരിച്ചു
  • 1991 : ലോക്‌സഭാംഗം, ദൗസ(3)
  • 1991-1993 : കേന്ദ്രമന്ത്രി, ടെലി കമ്മ്യൂണിക്കേഷൻസ്
  • 1992 : കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം
  • 1993-1995 : കേന്ദ്ര ആഭ്യന്തര വകുപ്പ് സഹ മന്ത്രി
  • 1995-1996 : കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹ മന്ത്രി
  • 1996 : ലോക്‌സഭാംഗം, ദൗസ(4)
  • 1997 : കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സീതാറാം കേസരിയോട് പരാജയപ്പെട്ടു
  • 1998 : ലോക്‌സഭാംഗം, ദൗസ(5)
  • 1999 : ലോക്‌സഭാംഗം, ദൗസ(6)

സ്വകാര്യ ജീവിതം

രമ പൈലറ്റാണ് ഭാര്യ സച്ചിൻ പൈലറ്റ്, സരിക എന്നിവർ മക്കളാണ്

പുസ്തകങ്ങൾ

  • Flight to Parliament
  • In the Public
  • Rajesh Pilot a biography
"https://ml.wikipedia.org/w/index.php?title=രാജേഷ്_പൈലറ്റ്&oldid=4087403" എന്ന താളിൽനിന്ന് ശേഖരിച്ചത്