രാജൻ ദേവദാസ്

(Rajan Devadas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോ-അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്നു രാജൻ ദേവദാസ് (1921 - 26 ഡിസംബർ 2014). നെഹ്രു മുതൽ മൻമോഹൻ സിങ് വരെയുള്ള ഇന്ത്യാ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചപ്പോൾ ഫോട്ടോയെടുത്തിരുന്നത് അദ്ദേഹമായിരുന്നു. 2002-ൽ ഇന്ത്യ പദ്മശ്രീ അവാർഡ് നൽകി ആദരിച്ചു.

രാജൻ ദേവദാസ്
രാജൻ ദേവദാസ്
ജനനം(1926-12-00)ഡിസംബർ 0, 1926 invalid month invalid day
മരണം2014 ഡിസംബർ 26
ദേശീയതഅമേരിക്ക
തൊഴിൽഫോട്ടോഗ്രാഫർ
കുട്ടികൾആനന്ദ് ദേവ്

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരത്ത് ജനിച്ചു. വാരണാസിയിലും ഇത്തരേന്ത്യയിലുമായിരുന്നു ബാല്യം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്തു. 1955-ൽ പരിശീലനപരിപാടിയുടെ ഭാഗമായി അമേരിക്കയിലെത്തി. ന്യൂയോർക്കിലെ സ്‌കൂൾ ഫോർ പബ്ലിക്ക് റിസർച്ചിൽനിന്ന് പത്രപ്രവർത്തനത്തിലും പബ്ലൂക്ക് റിലേഷനിലും യോഗ്യത നേടി. വാഷിങ്ടണിലെ ഇന്ത്യാ എംബസിയിലെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2002)[2]
  1. http://www.mathrubhumi.com/story.php?id=510838[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.thehindu.com/news/national/devadas-chronicler-of-indiaus-ties-dead/article6733064.ece
"https://ml.wikipedia.org/w/index.php?title=രാജൻ_ദേവദാസ്&oldid=3642918" എന്ന താളിൽനിന്ന് ശേഖരിച്ചത്