രാജ സൽബൻ

(Raja Sálbán എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന ഒരു രാജവാണ് രാജ സൽബൻ. രാജ സൽവാൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. ഇന്നത്തെ പാകിസ്താനിലുള്ള സിയാൽകോട്ട് കോട്ട സ്ഥാപിച്ചത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കുന്നത്.

റാണി ലൂന ചുംബ, റാണി ഇച്ചിറാൻ എന്നീ രണ്ട് ഭാര്യമാരായിരുന്നു സൽബൻ രാജാവിന്. റാണി ലൂന ചുംബ ജമ്മുവിൽ നിന്നുള്ള ഒരു താഴ്ന്ന ജാതിയിൽ നിന്നുള്ള സ്ത്രീയായിരുന്നു. റാണി ഇച്ചിറാൻ സിയാൽകോട്ട് ജില്ലയിലെ ഉഗോകി നഗരത്തിന് അടുത്തുള്ള റോറാസ് ഗ്രമത്തിൽ നിന്നുള്ള മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള അംഗമായിരുന്നു.

ആദ്യ ഭാര്യയായ റാണി ഇച്ചിറയോട് രാജാവിന് ഏറെ ബഹുമാനവും സ്‌നേഹവുമായിരുന്നു. അവർക്ക് വേണ്ടി സിയാൽകോട്ടിൽ സൽബൻ രാജാവ് ഒരു ആകർഷകമായ കൊട്ടാരം പണിതീർത്തിരുന്നു. ഒമ്പത് ചതുരശ്ര മയിൽ ( 23 ചതുരശ്ര കിലോ മീറ്റർ) സ്ഥലത്തായിരുന്നു കൊട്ടാരം പണിതത്. ഗ്രീസിൽ നിന്നുള്ള വാസ്തുശില്പികളാണ് കൊട്ടാരത്തിന്റെ നിർമ്മാണവും രൂപകൽപ്പനയും നിർവ്വഹിച്ചത്. രാജകൊട്ടാരത്തിൽ നിന്ന് റാണി ഇച്ചിറാന്റെ കൊട്ടാരത്തിലേക്ക് മികച്ച റോഡുകൾ നിർമ്മിച്ചിരുന്നു. റാണി ഇച്ചിറാന്റെ കൊട്ടാരത്തിന്റെ പണി പൂർത്തിയായതോടെ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. രാജ സൽബാന്റെ ആദ്യത്തെ കുഞ്ഞായിരുന്നു അത്. പ്രദേശത്തെ ജ്യോത്സ്യൻമാർ കുഞ്ഞിന് പുരൻ എന്ന് പേരിട്ടു. [1]


"https://ml.wikipedia.org/w/index.php?title=രാജ_സൽബൻ&oldid=2429443" എന്ന താളിൽനിന്ന് ശേഖരിച്ചത്