റായ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

(Raipur Institute of Medical Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റായ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ആർഐഎംഎസ്) ഇന്ത്യയിലെ ഛത്തീസ്ഗഡിലെ റായ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ സ്കൂളാണ്. 2012-ൽ സ്ഥാപിതമായ ആർഐഎംഎസ് നിയന്ത്രിക്കുന്നത് ലോർഡ് ബുദ്ധ എഡ്യൂക്കേഷൻ സൊസൈറ്റിയാണ്. കോളേജ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് ആൻഡ് ആയുഷ് യൂണിവേഴ്സിറ്റി ഓഫ് ഛത്തീസ്ഗഢ് യൂണിവേഴ്സിറ്റിയും ദേശീയ മെഡിക്കൽ കമ്മീഷനും അംഗീകരിച്ചതാണ്.[1]

റായ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ആദർശസൂക്തംHealth for all
തരംമെഡിക്കൽ കോളേജ്
സ്ഥാപിതം2012 (2012)
അദ്ധ്യക്ഷ(ൻ)സ്വാതി രാഹൽ
പ്രസിഡന്റ്ഡലീപ് കുമാർ
ബിരുദവിദ്യാർത്ഥികൾഒരു ബാച്ചിൽ 150
സ്ഥലംറായ്പൂർ, ഛത്തീസ്ഗഢ്, ഇന്ത്യ
അഫിലിയേഷനുകൾപണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ ഹെൽത്ത് ആൻഡ് ആയുഷ് യൂണിവേഴ്സിറ്റി ഓഫ് ഛത്തീസ്ഗഢ്
വെബ്‌സൈറ്റ്www.rimsindia.ac.in

അക്കാദമിക്

തിരുത്തുക

നിലവിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷം 150 എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്യുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

  1. "About RIMS". rimsindia.ac.in.