രഘു റായ്

(Raghu Rai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഛായാഗ്രാഹകനും, ഛായാഗ്രാഹകപത്രപ്രവർത്തകനുമാണ് രഘു റായ്[1][2] (ജനനം:1942). സ്വന്തം രാജ്യത്തിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളും തന്നെയാണ് ഇദ്ദേഹം തന്റെ തൊഴിൽ ജീവിതത്തിനാധാരാമാക്കിയിരുന്നത്.

ജീവിതരേഖ

തിരുത്തുക

1965 മുതലാണ് റായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം റായ്, ന്യൂ ദില്ലി പബ്ലിക്കേഷന്റെ പത്രസ്ഥാപനമായ ദി സ്റ്റേറ്റ്സ്മാനിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ പത്രസ്ഥാപനത്തിലെ സേവനമുപേക്ഷിച്ച് ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി. 1982 മുതൽ 1992 വരെ ഇന്ത്യാ ടുഡേയിലെ ഛായാഗ്രഹണവിദ്യയുടെ അനുശാസകനായി സേവനമനുഷ്ഠിച്ചിരുന്നു. വേർഡ് പ്രസ്സ് ഫോട്ടോ മത്സരത്തിന്റെ ജൂറിയായി മൂന്നു തവണ ഇദ്ദേഹം നിയമിതനായിട്ടുണ്ട്.

1971-ൽ പത്മശ്രീ ലഭിച്ചു. അതേ വർഷം ഇന്ത്യയിലെ വന്യജീവികളുടെ മാനേജ്മെന്റ് എന്ന വിഷയത്തിൽ നടത്തിയ ദൃശ്യപരമ്പര നാഷ്ണൽ ജ്യോഗ്രഹിക്കൽ കവർ സ്റ്റോറിയായി പ്രത്യക്ഷപ്പെട്ടു. റായുടെ ഫോട്ടോപരമ്പരകൾ പ്രമുഖ മാഗസിനുകളായ ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1971-ൽ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടർ ബ്രസൻ ഇദ്ദേഹത്തിനെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലേക്ക് നാമനിർദ്ദേശം ചെയ്തു.

  1. Raghu Rai: The Man Who Redefined Photojournalism in India
  2. "Imaging India". Archived from the original on 2004-09-19. Retrieved 2009-07-22.
"https://ml.wikipedia.org/w/index.php?title=രഘു_റായ്&oldid=3642630" എന്ന താളിൽനിന്ന് ശേഖരിച്ചത്