റാഫിദ അസീസ്

(Rafidah Aziz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മലേഷ്യയിലെ കോല കംഗ്‌സർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമായിരുന്നു റാഫിദ ബിൻതി അസീസ് എന്ന റാഫിദ അസീസ്. 1986 മുതൽ 2013 വരെ കോല കംഗ്‌സർ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തി.

Rafidah Aziz
رافيده بنت عزيز
Rafidah Aziz in 2002
Minister of International Trade and Industry
ഓഫീസിൽ
27 October 1990 – 18 March 2008
MonarchsAzlan Shah
Ja'afar
Salahuddin
Sirajuddin
Mizan Zainal Abidin
പ്രധാനമന്ത്രിMahathir Mohamad
Abdullah Ahmad Badawi
DeputyChua Jui Meng (1990–1995)
Kerk Choo Ting (1995–2004)
Ahmad Husni Hanadzlah (2004–2008)
Mah Siew Keong (2004–2006)
Ng Lip Yong (2006–2008)
മുൻഗാമിHerself as Minister of Trade and Industry
പിൻഗാമിMuhyiddin Yassin
മണ്ഡലംKuala Kangsar
Minister of Trade and Industry
ഓഫീസിൽ
20 May 1987 – 26 October 1990
MonarchsIskandar
Azlan Shah
പ്രധാനമന്ത്രിMahathir Mohamad
DeputyKok Wee Kiat
മുൻഗാമിTengku Razaleigh Hamzah
പിൻഗാമിHerself (International Trade and Industry)
Sulaiman Daud (Domestic Trade)
മണ്ഡലംKuala Kangsar
Minister of Public Enterprises
ഓഫീസിൽ
29 July 1980 – 20 May 1987
MonarchsAhmad Shah
Iskandar
പ്രധാനമന്ത്രിHussein Onn
Mahathir Mohamad
DeputyDaud Taha (1986–1987)
മുൻഗാമിAbdul Manan Othman
പിൻഗാമിNapsiah Omar
മണ്ഡലംSelayang
Kuala Kangsar
Women Chief of United Malay National Organisation
ഓഫീസിൽ
16 January 2000 – 26 March 2009
PresidentMahathir Mohamad
Abdullah Ahmad Badawi
മുൻഗാമിSiti Zaharah Sulaiman
പിൻഗാമിShahrizat Abdul Jalil
ഓഫീസിൽ
24 April 1987 – 9 October 1996
PresidentMahathir Mohamad
മുൻഗാമിAishah Ghani
പിൻഗാമിSiti Zaharah Sulaiman
Member of the Malaysian Parliament
for Kuala Kangsar
ഓഫീസിൽ
22 April 1982 – 5 May 2013
മുൻഗാമിYong Fatimah Mohd. Razali (UMNOBN)
പിൻഗാമിWan Mohammad Khair-il Anuar Wan Ahmad (UMNOBN)
ഭൂരിപക്ഷം8,556 (1982)
9,598 (1986)
7,994 (1990)
10,649 (1995)
2,774 (1999)
6,191 (2004)
1,458 (2008)
Member of the Malaysian Parliament
for Selayang
ഓഫീസിൽ
22 July 1978 – 21 April 1982
മുൻഗാമിRosemary Chow Poh Kheng (MCABN)
പിൻഗാമിRahmah Othman (UMNOBN)
ഭൂരിപക്ഷം21,270 (1978)
വ്യക്തിഗത വിവരങ്ങൾ
ജനനം
Rafidah binti Aziz

(1943-11-04) 4 നവംബർ 1943  (80 വയസ്സ്)
Kuala Kangsar, Perak, Japanese occupation of Malaya (now Malaysia)
രാഷ്ട്രീയ കക്ഷിUnited Malays National Organisation (UMNO) (until 2018)
Independent (since 2018)
മറ്റ് രാഷ്ട്രീയ
അംഗത്വം
Barisan Nasional (BN) (until 2018)
അൽമ മേറ്റർUniversity of Malaya
ജോലിPolitician

ജീവിത രേഖ

തിരുത്തുക

1943 നവംബർ നാലിന് മലേഷ്യയിലെ പെറക് സംസ്ഥാനത്തെ കോല കംഗ്‌സറിൽ ജനിച്ചു.

1987 മുതൽ 2008 വരെ മലേഷ്യയിലെ ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഇൻഡസ്ട്രി മന്ത്രിയായി സേവനം അനുഷ്ടിച്ചു. മലേഷ്യൻ എക്‌സ്‌റ്റേർണൽ ട്രഡ് ഡവലപ്‌മെന്റ് കോർപ്പറേഷൻ -മാട്രേഡിന്റെ അധ്യക്ഷയായിരുന്നു. 1999 മുതൽ 2009 വരെ യുനൈറ്റ്ഡ് മലായീസ് നാഷണൽ ഓർഗനൈസേഷൻസ് വിമൻ വിങ്ങി(വനിത യുഎംഎൻഒ ഇൻ മലായി)ന്റെ അധ്യക്ഷയായിരുന്നു, 2006ൽ റാഫിദ അസീസക്ക് നേരെ വൻ അഴിമതി ആരോപണം ഉയർന്നു. മുൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദിന് വേണ്ടി വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന അനുമതി നൽകിയതുമായി ബന്ധപ്പെട്ടായയിരുന്നു അഴിമതി ആരോപണം. ഇത് മഹാത്തിർ ബിൻ മുഹമ്മദ് സർക്കാരിനെതിരായ വൻ വിമർശനങ്ങളിൽ ഒന്നായിരുന്നു. പിന്നീട്, മഹാതിർ മുഹമ്മദിന് ശേഷം പ്രധാനമന്ത്രിയായ അബ്ദുള്ള അഹമ്മദ് ബദവിയും റാഫിദ അസീസിന്റെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിമർശനത്തിന് ഇടയായിരുന്നു. വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അംഗീകാരം നൽകിയതിൽ അഴിമതി ആരോപണം ഉയർന്ന റാഫിദയെ അഹമ്മദ് ബദവിയുടെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തിയതിനെ മഹാതിർ മുഹമ്മദ് തന്നെ വിമർശിച്ചിരുന്നു.[1] 2008 മാർച്ചിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മന്ത്രിസഭയിൽ ഇടം നേടിയില്ല. നിലവിലെ മന്ത്രിസഭയിലെ മറ്റു അംഗങ്ങൾ എല്ലാ പരാജയപ്പെട്ടിരുന്നെങ്കിലും റാഫിദ അസീസ് വിജയിച്ചു. 32 വർഷം സർക്കാർ സർവ്വീസിലും ഇരുപത് വർഷം മന്ത്രിയായും സേവനം അനുഷ്ടിച്ചതിനെ അവർ സ്വയം വിശേഷിപ്പിച്ചത് 'അനുഗ്രീതം, സംതൃപ്തം' എന്നായിരുന്നു.[2] മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ ദുഃഖമുണ്ടോ എന്ന് ചോദിച്ചപ്പോൾ, താൻ നേരത്തെ തന്നെ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവിയോട് ഇക്കുറി തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അറിയിച്ചിരുന്നുവെന്നായിരുന്നു റാഫിദ് അസീസിന്റെ മറുപടി.[3]

രാഷ്ട്രീയ രംഗത്ത്

തിരുത്തുക

മലേഷ്യൻ പാർലമെന്റ് അംഗമായി നിയമിതയായതോട മലേഷ്യൻ രാഷ്ട്രീയ രംഗത്ത് ഏറെ സജീവ സാന്നിദ്ധ്യമായിരുന്നു റാഫിദ അസീസ്. 1974ൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1978ൽ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സെനറ്റർ സ്ഥാനം രാജിവെച്ചു. 1978 മുതൽ 1982 വരെ സെലയങ്ക് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982 മുതൽ 2013 വരെ കോല കൻസങ്കർ മണ്ഡലത്തിൽ നിന്നുമ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ യുനൈറ്റ്ഡ് മലായീസ് നാഷണൽ ഓർഗനൈസേഷൻസ് വിമൻ വിങ്ങി(വനിത യുഎംഎൻഒ ഇൻ മലായി)ൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ 38 വർഷം യുഎംഎൻഒ സുപ്രീംകൗണ്ഡസിൽ അംഗമായി സേവനം അനുഷ്ടിച്ചു. മലേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് റാഫിദ അസീസ്. 1987 മുതൽ 2008 വരെ മന്ത്രിയായി. 1980 മുതൽ 1987 വരെ പബ്ലിക് എന്റർപ്രൈസ് മന്ത്രിയായും 1977 മുതൽ 1980വരെ ധനകാര്യ സഹമമന്ത്രിയായും പ്രവർത്തിച്ചു. 1976ൽ പബ്ലിക് എന്റർപ്രൈസ് മന്ത്രാലയത്തിന്റെ പാർലമെന്ററി സെക്രട്ടറിയായിരുന്നു.

വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം

തിരുത്തുക

മലായ സർവ്വകലാശാലയിൽ ഇക്കണോമിക്‌സ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഫാക്കൽറ്റിയിൽ ലക്ചററായിരുന്നു റാഫിദ അസീസ്. 1966 മുതൽ 1976 വരെ മലായ സർവ്വകലാശാലയിൽ ടൂട്ടറും ലക്ചററുമായാണ് അവരുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1966ൽ ഈ സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്‌സിൽ ബാച്ചിലർ ബിരുദം നേടി. 1970ൽ ഇതേ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.[4]

2011 മാർച്ച് മൂന്ന് മുതൽ മലേഷ്യ ആസ്ഥാനമായി സർവ്വീസ് നടത്തുന്ന എയർ ഏഷ്യ എക്‌സ് എന്ന ബജറ്റ് എയർലൈൻസിന്റെ നോൺ എക്‌സിക്യുട്ടീവ് അധ്യക്ഷയും ഡയറക്ടറുമായി സേവനം അനുഷ്ടിച്ചിവരികയാണ്. കൂടാതെ, 2015 ജൂൺ 16 മുതൽ ലോകത്തെ രണ്ടാമത്തെ റബ്ബർ ഗ്ലൗസ് നിർമ്മാതാക്കാളായ സൂപ്പർമാക്‌സ് കോർപ്പറേഷൻ ബെർഹാഡിന്റെ ചെയർമാനായും പ്രവർത്തിച്ചുവരികയാണ്.

  1. "Transcript of Tun Mahathir's press conference". The Star. 24 October 2006. Archived from the original on 2012-09-10. Retrieved 2021-08-17.
  2. Asiaone: M'sia's Rafidah expresses hurt over cabinet departure
  3. "The Star: Wanita Umno chief not one to sulk". Archived from the original on 2012-10-06. Retrieved 2021-08-17.
  4. http://www.bloomberg.com/research/stocks/private/person.asp?personId=129284660&privcapId=8193316
"https://ml.wikipedia.org/w/index.php?title=റാഫിദ_അസീസ്&oldid=3702089" എന്ന താളിൽനിന്ന് ശേഖരിച്ചത്