അമച്വർ റേഡിയോയിലെ തന്നെ ഒരു ഉപവിഭാഗമാണ് ക്യു ആർ പി ഓപ്പറേഷൻ

ഒരു ഹോംബ്രൂ QRP ലോ-പവർ ട്രാൻസ്മിറ്ററും ഒരു Altoids ടിന്നിനുള്ളിൽ ഉൾക്കൊള്ളുന്ന റിസീവറും.

വളരെ കുറഞ്ഞ പവർ ഉപയോഗിച്ച് ഏറ്റവുംകൂടിയ ദൂരത്തേക്ക് റേഡിയോ സന്ദർശങ്ങളെ അയക്കാനാണ് ക്യുആർപി ഓപ്പറേഷനിലൂടെ റേഡിയോ ഓപ്പറേറ്റർമാർ ശ്രമിക്കാറുള്ളത് സാധാരണഗതിയിൽ അഞ്ച് വാട്ട്സിൽ താഴെയുള്ള പവർ ആയിരിക്കും ക്യു ആർ പി ഓപ്പറേറ്റർമാർ ഉപയോഗിക്കുക അത് ഉപയോഗിച്ച് പരമാവധി ദൂരത്തേക്ക് വാർത്താ വിനിമയം സാധ്യമാക്കുക എന്നത് ആണ് ഇവരുടെ ലക്ഷ്യം

ഇത്തരം കുറഞ്ഞ പവർ ലെവലുകളിൽ വ്യക്തതയോടെ കൂടിയ കമ്മ്യൂണിക്കേഷൻ പലപ്പോഴും ബുദ്ധിമുട്ടാണ് ഇത്തരം സാഹചര്യത്തിൽ ക്യു ആർ പി ഓപ്പറേറ്റർമാർ വളരെയധികം മികച്ച ഡിസൈനുകൾ ഉപയോഗിക്കും ക്യു ആർ പി ഓപ്പറേറ്റർമാർ പലതരത്തിലുള്ള മത്സരങ്ങളും നടത്താറുണ്ട്

QRP പ്രവർത്തനത്തിനായി സമർപ്പിച്ചിരിക്കുന്ന നിരവധി ഓർഗനൈസേഷനുകൾ നിലവിലുണ്ട്കുറഞ്ഞ പവർ ലെവലിൽ ദീർഘദൂര കമ്മ്യൂണികേഷൻ സാധിക്കും എന്ന് കാണിക്കുന്നതിന് പലപ്പോഴും ഇത്തരം സംഘടനകൾ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്

പദോൽപ്പത്തി

തിരുത്തുക

റേഡിയോ ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ക്യു കോഡിൽ നിന്നാണ് "QRP" എന്ന പദം ഉരുത്തിരിഞ്ഞത്, QRP പവർ കുറയ്ക്കുക എന്ന സന്ദേശമാണ് QRP? ആകട്ടെ ഞാൻ പവർ കുറയ്ക്കണോ? " എന്ന് ചോദിക്കാൻ ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=QRP_പ്രവർത്തനം&oldid=3961333" എന്ന താളിൽനിന്ന് ശേഖരിച്ചത്