പൈതഗോറിയൺ
(Pythagoreion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീസിലെ സാമോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടനഗരമാണ് പൈതഗോറിയൺ (Pythagoreion). പുരാതന ഗ്രീക്, റോമൻ സ്മാരകങ്ങളും ഇവിടെ കാണപ്പെടുന്നു. കൂടാതെ പ്രശസ്തമായ യൂപാലിനോസ് തുരങ്കവും ഇവിടാത്തെ മറ്റൊരു ആകർഷണമാണ്. ഇന്ന് ഗ്രീസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പട്ടണം.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് |
മാനദണ്ഡം | ii, iii |
അവലംബം | 595 |
നിർദ്ദേശാങ്കം | 37°41′24″N 26°56′33″E / 37.69°N 26.94256°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
1992-ൽ സാമോസിലെ തന്നെ ഹീരായോണിന്റെ കൂടെ പൈതഗോറിയണെയും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.