പഞ്ചാബി ഉത്സവങ്ങൾ

(Punjabi festivals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബികൾ സാധാരണയായി ഒട്ടനേകം ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട്. നാനാവിധ മതങ്ങളില്പെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട്. പഞ്ചാബി‌‌ കലണ്ടറിൽ നോക്കിയാണ് ഇവയുടെ തീയതി നിശ്ചയിക്കുക.

ബസന്ത് കൈറ്റ്

വിവിധ പഞ്ചാബി ഉത്സവങ്ങൾ

തിരുത്തുക
 
മാഘിയും ഖീറും

മകരശങ്ക്രാന്തി ദിവസം പഞ്ചാബികൾക്കിടയിൽ മാഘി എന്ന പേരിലാണ് അറിയപ്പെടാറ്. ആ ദിവസത്തിന്റെ ഭാഗമായി ഖീർ (പാലിൽ കാച്ചിയ അരി).[1]പലഹാരം ഭക്ഷിക്കുകയും ചെയ്യുകയാണ് പതിവ്.

 
ലോഹ്രി ആഘോഷം

പഞ്ചാബ് മേഘയിലുള്ള ഒരു മകരകൊയ്ത്തുത്സവമാണ് ലോഹ്രി.ഒരു കാർഷികവർഷത്തിന്റെ അവസാനദിവസമാണ് ലോഹ്രി ആഘോഷിക്കാറ്..[2]

ബസന്തോത്സവം

തിരുത്തുക
 
ബസന്തോത്സവത്തിൽ പട്ടം പറത്തുന്നു.

വസന്തകാലത്തിന്റെ വരവോടുകൂടിയാണ് ബസന്തോത്സവം ആഘോഷിക്കുക.[3]ഈ ദിവസത്തിന്റെ പാരമ്പര്യ‌നിറം മഞ്ഞയും, പാരമ്പര്യവിഭവം മഞ്ഞനിറത്തിലുള്ള അരിയാമാണ്.

 
ഹോളി ആഘോഷത്തിനുള്ള ചായക്കൂട്ടുകൾ

ചായക്കൂട്ടുകൾ പരസ്പരം എറിഞ്ഞ് ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹോളി. പലനിറത്തിലുള്ള ചായക്കൂട്ടുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. പഞ്ചാബി ലൂണാർ മാസത്തിന്റെ ആദ്യദിവസമാണ് ഹോളി ആഘോഷിക്കാറ്, കൂടാതെ ഈ ദിവസത്തെ വസന്തത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.

 
മേള

പഞ്ചാബിലെ പുതുവർഷദിവസമാണ് വൈശാഖി. കൂടാതെ വിശ്വാസപ്രകാരം വിളവെടുപ്പ് നടത്തുന്നതും ഈ ദിവസമാണ്. ഈ ദിവസം പഞ്ചാബ് മുഴുവൻ ആഘോഷിച്ച് വരുന്ന ഒരു ഉത്സവമാണ്.

 
രാഖി ചരടുകൾ

രാഖ്രി എന്ന പേരിലാണ് രക്ഷാബന്ദൻ പഞ്ചാബിൽ അറിയപ്പെടാറ്. പരസ്പരസാഹോദര്യം കൊണ്ടാടുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് രാഖ്രി ആഘോഷിക്കാറ്.

 
ടീയാൻ.[4]

മഴക്കാലത്തിന്റെ ആരംഭത്തിനെ സ്വാഗതം ചെയ്യുന്ന ഒരു ഉത്സവമാണ് ടീയാൻ. കൂടാതെ ടീജ് ന്റെ ആരംഭവും ഈ ദിവസം തന്നെ ആണ്. സ്ത്രീകളും പെൺകുട്ടികളും നൃത്തം ചെയ്യുകയും ഇതിന്റെ ഭാഗമായി സമീപത്തുള്ള കുടുംബങ്ങൾ കയറിഇറങ്ങുകയും ചെയ്യുന്നു.

പഞ്ചാബിലെ കൊയ്ത്തു ഉത്സവങ്ങൾ

തിരുത്തുക
 
കരിമ്പ്

ശൈത്യകാലവിളകളായ കരിമ്പ്, പയറുവർഗങ്ങൾ, അണ്ടിപ്പരിപ്പ് മുതലായവയുടെ വിളവെടുപ്പ്.


 
വൈശാഖി വിളവെടുപ്പിന് മുമ്പേ നിലം ഉഴുതുമറിക്കുന്നു

പഞ്ചാബിലെ വസന്തകാലത്ത് നടക്കുന്ന ഗോതമ്പ്കൊയ്ത്തു ആണ് വൈശാഖി.

 
മൺകലങ്ങളിൽ വളരുന്ന ബാർളി

പരമ്പരാഗതമായി, നവരാത്രിയുടെ അന്ന് പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വിത്തുകൾ ശേഖരിച്ച് 9 ദിവസത്തോളം ഒരു കുടത്തിൽ മൂടി വെക്കണം. ഇത് ഖെത്രി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് അഭിവൃദ്ധിയും സമൃദ്ധിയും വർധിപ്പിക്കുന്നു. ഒരു കലത്തിൽ ബാർലി വിത്തുകൾ ഇട്ട്വെക്കുന്നത് വളരെ പ്രധാന്യമർഹിക്കുന്ന കാര്യമാണ്. പത്താം ദിവസം ധാന്യം 3-5 ഇഞ്ച്‌ വരെ നീളത്തിൽ തളിരിടുന്നു. പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ഈ തളിരുകൾ വെള്ളത്തിൽ മുക്കി വയ്ക്കും. ഇത് വിളവെടുപ്പിന് വളരെ സഹായകരമാണ്. ആദ്യത്തെ വിളവെടുപ്പിൽ ലഭിക്കുന്ന ഫലം പ്രതീകാതമാകമാണ്.[5][6]

  1. Sundar mundarye ho by Assa Singh Ghuman Waris Shah Foundation ISBN B1-7856-043-7
  2. [1] Singh, Hazara: Seasonal Festivals and Commemorative Days. Publisher: Hazara Singh Publications
  3. ASPECTS OF PUNJABI CULTURE S. S. NARULA Published by PUNJABI UNIVERSITY, INDIA, 1991
  4. About Teej
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2001-03-03. Retrieved 2016-07-12.
  6. http://www.webindia123.com/punjab/festivals/festivals1.htm
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഉത്സവങ്ങൾ&oldid=3810645" എന്ന താളിൽനിന്ന് ശേഖരിച്ചത്