പ്രോക്സിമ സെന്റോറി
(Proxima Centauri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റോറി (Proxima centaury പൊരുൾ : അടുത്തുള്ളത്). ഒരു ചുവന്ന കുള്ളൻ നക്ഷത്രവും, മൂന്ന് നക്ഷത്രങ്ങളടങ്ങിയ കൂട്ടത്തിലെ ഒരു അംഗവുമാണിത് സൂര്യനിൽ നിന്ന് 33.9 ലക്ഷം കോടി കിലോമീറ്റർ (4.22 പ്രകാശവർഷം ) അകലെയാണ് പ്രോക്സിമസെന്റോറി.
സൂര്യന്റെ എട്ടിലൊന്ന് മാത്രം പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റോറി. താരതമ്യേനയുള്ള ദൂരക്കുറവ് കാരണം ഇതിന്റെ വലിപ്പം നേരിട്ട് അളക്കാന് സാധിക്കുന്നു. ഇതിന്റെ വ്യാസം ഏകദേശം സൂര്യന്റെ വ്യാസത്തിന്റെ ഏഴിലൊന്ന് വരും.
സൂര്യനെക്കാൾ 500 ഇരട്ടിയെങ്കിലും തിളക്കം കുറഞ്ഞതാണ് പ്രോക്സിമ സെന്റോറി .ഇത് മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ് ,മാത്രവുമല്ല തിളക്കമില്ലാത്തതിനാൽ ഭൂമിയിൽ നിന്നും നക്നനേത്രം കൊണ്ട് ഇതിനെ കാണാനാവില്ല