പ്രോട്ടോസോവ

(Protozoa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അതിസൂക്ഷ്മമായ ഏകകോശജീവികളുടെ വിഭാഗം. പ്രോട്ടോസ്(ആദ്യം), സുവോൺ(ജീവി) എന്നീ ഗ്രീക്കുവാക്കുകകളിൽ നിന്നുമാണ് പ്രോട്ടോസോവൻ എന്ന പദം ഉരുത്തിരിഞ്ഞത്. പരിണാമപരമായി നോക്കിയാൽ ആദ്യം ഉണ്ടായ ജീവിയും പ്രോട്ടോസോവനുകളാണ്. ജീവപ്രവർത്തനങ്ങളായ ശ്വസനം, ചലനം, പോഷണം, വിസർജ്ജനം, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം പ്രോട്ടോസോവനുകളിൽ നടക്കുന്നു. ഒറ്റക്കോശം തന്നെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നത്. കോശശരീരം കോശങ്ങളോ അവയവങ്ങളോ ആയി വിഭജിക്കപ്പെട്ടില്ല.[1]

എല്ലിന്റെ മജ്ജയിൽ കാണപ്പെടുന്ന ഒരു തരം പ്രോട്ടൊസോവ

ജലം, മറ്റു ജീവികളുടെ ശരീരം തുടങ്ങിയവയിലാണ് ഇവർ ജീവിക്കുന്നത്. ഓക്സിജൻ ഇല്ലാത്ത പരിസ്ഥിതികളിൽ ജീവിക്കുന്ന പ്രോട്ടോസോവനുകളും ഉണ്ട്. മനുഷ്യരിലും മറ്റും രോഗങ്ങൾ ഉണ്ടാക്കുന്നതിലും പ്രോട്ടോസോവനുകളി‍ക്ക് പങ്കുണ്ട്.

http://www.sciencedaily.com/articles/p/protozoa.htm Archived 2015-03-31 at the Wayback Machine.

  1. പേജ് 213, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പ്രോട്ടോസോവ&oldid=3661394" എന്ന താളിൽനിന്ന് ശേഖരിച്ചത്