മർദ്ദം

(Pressure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതിൽ:

- മർദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീർണ്ണം

മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)

പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദ്ദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.എന്നാൽ അതിനു മുമ്പ്‌ N/m2 എന്ന രൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

വ്യാപകമർദ്ദം

തിരുത്തുക

ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.


"https://ml.wikipedia.org/w/index.php?title=മർദ്ദം&oldid=2806990" എന്ന താളിൽനിന്ന് ശേഖരിച്ചത്