പ്രതിഹാരർ

ഇന്ത്യയിലെ ഒരു രാജവംശം
(Pratihara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യകാല ഇന്ത്യ ഭരിച്ചിരുന്ന രണ്ട് രാജവംശങ്ങളെ ഗുർജാര പ്രതിഹാരർ എന്ന് വിശേഷിപ്പിക്കുന്നു. ഇതിൽ ഹരിശ്ചന്ദ്രന്റെ പിന്തുടർച്ചക്കാർ മർവ്വാറിലെ മാൻഡോർ കേന്ദ്രമാക്കി ഭരിച്ചിരുന്നു (രാജസ്ഥാനിലെ ജോധ്പൂർ), ക്രി.വ. 6 മുതൽ 9 വരെ ഭരിച്ചിരുന്ന ഇവരുടെ ഭരണം പ്രധാനമായും ജന്മിമാരും നാടുവാഴിവാരും വഴിയായിരുന്നു. നാഗഭട്ടന്റെ പിന്തുടർച്ചക്കാരായ ഭരണാധികഅരികൾ 8-ആം നൂറ്റാണ്ടുമുതൽ 11-ആം നൂറ്റാണ്ടുവരെ ഉജ്ജയിനും പിന്നീട് കാനൂജും ഭരിച്ചിരുന്നു. മറ്റ് ഗുർജാര രാജവംശങ്ങളും നിലനിന്നിരുന്നു, എങ്കിലും അവർ പ്രതിഹാരർ എന്ന നാമം സ്വീകരിച്ചിരുന്നില്ല.

ഗുർജാര പ്രതിഹാരർ

6th century CE–1036 CE
തലസ്ഥാനംകാനൂജ്
പൊതുവായ ഭാഷകൾസംസ്കൃതം
ഗവൺമെൻ്റ്രാജഭരണം
ചരിത്ര യുഗംMedieval India
• സ്ഥാപിതം
6th century CE
738 CE
1008 CE
• ഇല്ലാതായത്
1036 CE
മുൻപ്
ശേഷം
ഹർഷവർദ്ധനൻ
Gupta Empire
Rathore
Paramara
കലചൂരി
  Extent of Pratihara, 780 C.E.

ഗുർജാരരുടെ ഉത്ഭവം വ്യക്തമല്ല. ഒരുകാലത്ത് പരക്കെ വിശ്വസിച്ചിരുന്നത് ഹെഫലൈറ്റുകൾ (വെളുത്ത ഹൂണർ) 5-ആം നൂറ്റാണ്ട് ഇന്ത്യ ആക്രമിച്ച് ഇന്ത്യയിൽ പ്രവേശിച്ചപ്പൊഴാണ് ഗുർജാരർ ഇന്ത്യയിലെത്തിയത് എന്നാണ്. ഇവർ ഖസാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വസിച്ചിരുന്നു, എന്നാൽ ഇന്ന് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത് ഗുർജാരരുടെ ഉത്ഭവം തദ്ദേശീയമായിരുന്നു എന്നാണ്. ഗുർജാര എന്ന പദം 6-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഹരിശ്ചന്ദ്രന്റെ രാജവംശവും പിൽക്കാലത്ത് വന്നതും കൂടുതൽ പ്രധാനപ്പെട്ടതുമായ നാഗഭട്ടന്റെ രാജവംശവും തമ്മിലുള്ള ബന്ധം അവ്യക്തമാണ്. പിൽക്കാല രാജവംശത്തിന്റെ സ്ഥാപകനായ നാഗഭട്ടൻ ഒന്നാമൻ (8-ആം നൂറ്റാണ്ട്) മാൾവ ഭരിച്ചിരുന്നു എന്ന് കരുതുന്നു, അദ്ദേഹത്തിന്റെ പൗത്രനായ വത്സരാജ ക്രി.വ. 783-ൽ ഉജ്ജയിനിലെ രാജാവായിരുന്നു എന്നതിന് രേഖകളുണ്ട്. രാഷ്ട്രകൂടരിൽ നിന്നും വത്സരാജ ഒരു വലിയ പരാജയം നേരിട്ടു, വത്സരാജനും അദ്ദേഹത്തിന്റെ മകനായ നാഗഭട്ടൻ രണ്ടാമനും രാഷ്ട്രകൂടരുടെ കീഴിൽ കുറച്ചുകാലത്തേയ്ക്ക് നാടുവാഴികളായിരുന്നു. ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സങ്കീർണ്ണവും അവ്യക്തമായി രേഖപ്പെടുത്തിയതുമായ, രാഷ്ട്രകൂടരും പ്രതിഹാരരും പാലരും ഉൾപ്പെട്ട യുദ്ധങ്ങളിൽ നാഗഭട്ടൻ രണ്ടാമൻ ഒരു പ്രധാന പങ്ക് വഹിച്ചു. ഏകദേശം ക്രി.വ. 816-ൽ അദ്ദേഹം സിന്ധു-ഗംഗാ സമതലം ആക്രമിച്ച് കാനൂജിലെ രാജാവായ ചക്രായുധനെ തോല്പ്പിച്ച് കാനൂജ് പിടിച്ചെടുത്തു. ചക്രായുധന് പാല രാജാവായ ധർമ്മപാലന്റെ സം‌രക്ഷണം ഉണ്ടായിരുന്നു. രാഷ്ട്രകൂടരുടെ ശക്തി ക്ഷയിച്ചതോടെ നാഗഭട്ടൻ രണ്ടാമൻ വടക്കേ ഇന്ത്യയിലെ ഏറ്റവും ശക്തനായ രാജാവായി, തന്റെ പുതിയ തലസ്ഥാനം അദ്ദേഹം കാനൂജിൽ സ്ഥാപിച്ചു. നാഗഭട്ടൻ രണ്ടാമനു ശേഷം ക്രി.വ. 833-ൽ അദ്ദേഹത്തിന്റെ മകനായ രാമഭദ്രൻ അധികാരമേറ്റു. അല്പകാലത്തെ ഭരണത്തിനു ശേഷം രാമഭദ്രന്റെ മകനായ മിഹിര ഭോജൻ അധികാരമേറ്റു. ഭോജന്റെയും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്രപാലന്റെയും (ക്രി.വ. 890 - 910) കീഴിൽ പ്രതിഹാര സാമ്രാജ്യം ശക്തിയിലും സമ്പത്തിലും അതിന്റെ ഉന്നതിയിലെത്തി. ഈ സാമ്രാജ്യത്തിന്റെ വലിപ്പം ഗുപ്ത സാമ്രാജ്യങ്ങളെക്കാൾ വലുതായിരുന്നു, മഹേന്ദ്രപാലന്റെ കാലത്ത് സാമ്രാജ്യം ഗുജറാത്ത്, കത്തിയവാർ എന്നിവിടങ്ങൾ മുതൽ വടക്കൻ ബംഗാൾ വരെ വ്യാപിച്ചിരുന്നു, എന്നാൽ ഇതിൽ ഭൂരിഭാഗവും സാമന്ത നാടുവാഴികളുടെ കീഴിലായിരുന്നു.


"https://ml.wikipedia.org/w/index.php?title=പ്രതിഹാരർ&oldid=1952871" എന്ന താളിൽനിന്ന് ശേഖരിച്ചത്